യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം സിംഗപ്പൂർ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്. ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അ‌‍‍ഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂർ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്.

ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയിൽനിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗ് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്.

രണ്ടാം സ്ഥാനത്തായിരുന്ന ലണ്ടൻ കഴിഞ്ഞ വർഷം നാലാമതായി. ന്യൂയോർക്ക് അഞ്ചാം സ്ഥാനത്ത് ആണ്. കഴിഞ്ഞ വർഷം 11-ാം സ്ഥാനത്തായിരുന്ന യു.എസ് സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്ക്, ഡോളർ ശക്തിപ്പെട്ടതോടെയും കോവിഡിൽനിന്നു തിരിച്ചുവന്നതോടെയുമാണ് ഇത്തവണ അഞ്ചാം സ്ഥാനത്തെത്തിയത്. ഗൾഫ് നഗരമായ ദുബായ് ഏഴാം സ്ഥാനത്താണുള്ളത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ അഞ്ചെണ്ണം ഏഷ്യയിൽ നിന്നാണ്. 18–ാം സ്ഥാനത്തുള്ള മുംബയ് ആണ് ആദ്യ 20 റാങ്കിലുള്ള ഏക ഇന്ത്യൻ നഗരം.

ജനവാസ കേന്ദ്രങ്ങൾ, ബിസിനസ് ക്ലാസ് ഫ്ലൈറ്റുകൾ, ബിസിനസ് സ്കൂൾ, മറ്റ് ആഡംബരങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്.

X
Top