പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു

ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആർഎൻഎ വാക്സിൻ ഏഴ് രാജ്യങ്ങളിൽ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദർ.

കാൻസർ മരണങ്ങളിൽ ഏറ്റവും കുടുതൽ ശ്വാസകോശ അർബുദ ബാധിതരാണെന്നാണ് പഠനം.

പ്രതിവർഷം 18 ലക്ഷം പേരാണ് ശ്വാസകോശ അർബുദ ബാധിതരായി മരിക്കുന്നത്.

യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിൻ ആദ്യമായി നൽകിയത്. യു.കെയിൽ നിന്നുള്ള 20 രോഗികളുൾപ്പടെ 120 രോഗികൾക്ക് വാക്സിൻ നൽകും.

ബയോ എൻ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എൻ.ടി.116 വാക്സിൻ കാൻസർ ബാധിത കോശങ്ങൾ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ, ജർമനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്പെയിൻ, ടർക്കി ഉൾപ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.

എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്സാണ് ആദ്യ വാക്സിൻ ഡോസ് ഏറ്റുവാങ്ങിയത്.

മെയിലാണ് ഇദ്ദേഹത്തെിന് അർബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടൻ തന്നെ കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.

X
Top