
കൊച്ചി: ആഡംബര ഹോട്ടല്‍ ശൃംഖല പോസ്റ്റ് കാര്‍ഡിന്റെ ഭാഗമായ കൊച്ചിയിലെ പോസ്റ്റ് കാര്‍ഡ് മാന്‍ഡലേ ഹാളിന് ഇന്ത്യാസ് ലീഡിങ്ങ് ഡിസൈന്‍ ഹോട്ടല്‍ അവാര്‍ഡ്. അതേസമയം പോസ്റ്റ് കാര്‍ഡ് ഹോട്ടലുകള്‍ക്ക് ഇന്ത്യാസ് ലീഡിങ്ങ് ബോട്ടിക് ഹോട്ടല്‍ ബ്രാന്‍ഡ് അവാര്‍ഡും ലഭിച്ചു.
കൃഷ്ണമാചാരിയാണ് ക്യൂറേറ്റര്‍. കൊച്ചിയുടെ പഴമയെയും പുതുമയെയും കൂട്ടിയിണക്കുന്ന ഒരു പാലമാണ് കൊച്ചി പോസ്റ്റ് കാര്‍ഡ് എന്ന് വിശേഷിപ്പിക്കുന്നു. ലിവിംഗ് ഗാലറി മനോഹരമായ ആര്‍ട്ടു വര്‍ക്കുകള്‍, പ്രശസ്തരായ കലാകാരന്മാരുടെ ഇന്റലേഷന്‍സ് എന്നിവ ഓരോ മുറിയെയും ഹാളിനെയും വ്യത്യസ്തമാക്കുന്നു.
ജൂതന്മാര്‍ താമസിച്ചിരുന്ന 200 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് കൊച്ചി പോസ്റ്റ് കാര്‍ഡ്. പ്രശസ്ത ശില്‍പി ടോണി ജോസഫാണ് കൊച്ചി പോസ്റ്റ് കാര്‍ഡിന്റെ ശില്പി.
ഭൂട്ടാന്‍ തിംഫുവിലെ പോസ്റ്റ് കാര്‍ഡ് ദേവയ്ക്ക് ഏഷ്യയിലെ ലീഡിംഗ് ബോട്ടിക് അവാര്‍ഡും, പോസ്റ്റ് കാര്‍ഡ് ഗിര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിക്ക് ഏഷ്യായിലെ ലീഡിങ്ങ് വൈല്‍ഡ് റിസോര്‍ട്ട് അവാര്‍ഡും ഗോവയിലെ നേതാവലിയിലെ ഹോട്ടലിന് ലീഡിങ്ങ് ബോട്ടീക് അവാര്‍ഡും ലഭിച്ചു.
ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ളതായി പോസ്റ്റ് കാര്‍ഡ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കപില്‍ ചോപ്ര പറഞ്ഞു.ഗോവയില്‍ നാലു റിസോര്‍ട്ടുകളും കൊച്ചിയിലും ഗുജറാത്തിലും ഓരോ റിസോര്‍ട്ടുകളും പോസ്റ്റ് കാര്‍ഡ് ബ്രാന്‍ഡില്‍ ഉണ്ട്.






