സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ശ്രീലങ്കയ്ക്ക് ലോകബാങ്ക് 1 ബില്യൺ ഡോളർ വായ്പ അനുവദിച്ചു

കൊളംബോ: ശ്രീലങ്ക അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ, കൃഷി, ടൂറിസം, ഊർജ്ജ മേഖലകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബില്യൺ ഡോളർ വായ്പ അനുവദിച്ചതായി ലോക ബാങ്ക് അറിയിച്ചു.

ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അത്യാവശ്യ ഇറക്കുമതികൾക്ക് പോലും നൽകാനുള്ള വിദേശനാണ്യം തീർന്നതോടെ 2022-ൽ ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ തകർന്നിരുന്നു.

പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചയ്ക്കായി സ്വകാര്യ മൂലധനം ആകർഷിക്കുന്നതിനുമാണ് വായ്പ ലക്ഷ്യമിടുന്നതെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

X
Top