ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വിപ്രോ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു, പ്രേജിയുടെ വേതനം പകുതിയായി കുറഞ്ഞു

ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ മിതമായ പ്രകടനം, വിപ്രോയെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനി ചെയര്‍മാന്‍ റിഷാദ് പ്രേംജി ഈ വര്‍ഷം 951,353 ഡോളറാണ് വേതനം പറ്റിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറവ്.

അദ്ദേഹത്തിന്റെ ശമ്പളത്തില്‍ അടിസ്ഥാന വേതനം 861,620 ഡോളര്‍, ദീര്‍ഘകാല ആനുകൂല്യങ്ങള്‍ 74,343 ഡോളര്‍, മറ്റ് അലവന്‍സുകള്‍ 15,390 ഡോളര്‍ എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ പ്രേംജി കമ്മീഷന്‍ പറ്റിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഏകീകൃത അറ്റാദായത്തിന്റെ 0.35 ശതമാനം കമ്മീഷന് പ്രേംജിയ്ക്ക് അര്‍ഹതയുണ്ട്.

എന്നാല്‍ അറ്റാദായ വര്‍ദ്ധന നെഗറ്റീവായതിനാല്‍ ഇത്തവണ കമ്മീഷന്‍ അനുവദിച്ചില്ല. സിഎഫ്ഒ ജതിന്‍ ദലാലിന്റെ ശമ്പളവും കുറഞ്ഞു. 2022 ല്‍ 1.5 മില്യണ്‍ ഡോളര്‍ നേടിയ സ്ഥാനത്ത് ഈ വര്‍ഷം അദ്ദേഹം 1 മില്യണ്‍ ഡോളറാണ് ശമ്പളം പറ്റിയത്.

കോഗ്‌നിസെന്റിന്റെ മുന്‍ സിഇഒ ബ്രയാന്‍ ഹംഫ്രീസിന്റെ ശമ്പളം 2023 ല്‍ 9 ശതമാനം ഇടിഞ്ഞ് 17.9 മില്യണ്‍ ഡോളറായിരുന്നു. അദ്ദേഹത്തിന്റെ നോണ്‍-ഇക്വിറ്റി അധിഷ്ഠിത ആനുകൂല്യങ്ങള്‍ 4 ദശലക്ഷം ഡോളറില്‍ നിന്ന് 1.7 മില്യണ്‍ ഡോളറായി കുറഞ്ഞു. വിപ്രോയുടെയും കോഗ്‌നിസെന്റിന്റെയും പ്രകടനം കഴിഞ്ഞ വര്‍ഷം ദുര്‍ബലമായിരുന്നു.

X
Top