Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ബിസിനസ്സ് വിഭാഗങ്ങൾ സംയോജിപ്പിച്ച് സംയുക്ത യൂണിറ്റ് സൃഷ്ട്ടിച്ച്‌ വിപ്രോ ലൈറ്റിംഗ്

ന്യൂഡൽഹി: വാണിജ്യ ലൈറ്റിംഗും സീറ്റിംഗ് സൊല്യൂഷനുകളും സംയോജിപ്പിച്ച് ഒരു പുതിയ ബിസിനസ് യൂണിറ്റ് സൃഷ്ടിക്കുന്നതായി വിപ്രോ ലൈറ്റിംഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. വിപ്രോയുടെ പൊതു ഡീലർഷിപ്പ് ശൃംഖല പ്രയോജനപ്പെടുത്തുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലൂടെയും കൂടുതൽ സമന്വയം സാധ്യമാക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ഓർഗനൈസേഷൻ സൃഷ്ടിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ വൈസ് പ്രസിഡന്റും കൊമേഴ്‌സ്യൽ ആന്റ് ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്സ് മേധാവിയുമായ അനൂജ് ധിറാണ് പുതിയ യൂണിറ്റിനെ നയിക്കുന്നത്.

കൊമേഴ്‌സ്യൽ ലൈറ്റിംഗ്, സീറ്റിംഗ് സൊല്യൂഷൻ ബിസിനസ്സുകൾ സംയോജിപ്പിക്കുന്നതിലൂടെ, ബി2ബി (ബിസിനസ്-ടു-ബിസിനസ്) വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് വിശാലമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും കൂടുതൽ മൂല്യം നൽകാനും തങ്ങൾ ലക്ഷ്യമിടുന്നതായി കമ്പനി വ്യക്തമാക്കി. പുതിയ സെഗ്‌മെന്റുകളും വിപണികളും തുറക്കുന്നതോടൊപ്പം നിലവിലുള്ള വിപണികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇത് തങ്ങൾക്ക് അവസരങ്ങൾ നൽകുമെന്ന് കമ്പനി ​​കൂട്ടിച്ചേർത്തു. വിപ്രോ കൺസ്യൂമർ കെയർ 1992-ലാണ് ലൈറ്റിംഗ് ബിസിനസ്സ് ആരംഭിച്ചത്. ഈ ബിസിനസ് ബി2ബി, ബി2സി വിഭാഗങ്ങളിൽ വിപ്രോയെ ഒരു മുൻനിരക്കാരനാക്കി മാറ്റി.

X
Top