ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വിപ്രോ ബോണസ്‌ ഓഹരികള്‍ അനുവദിച്ചു

ടി കമ്പനിയായ വിപ്രോ 1:1 എന്ന അനുപാതത്തില്‍ ബോണസ്‌ ഓഹരികള്‍ അനുവദിച്ചു. ഇതിനെ തുടര്‍ന്ന്‌ ഓഹരിയുടെ വില പകുതിയായി കുറയുകയും ഓഹരിയുടമകള്‍ക്ക്‌ കൈവശമുള്ള അത്രയും ഓഹരികള്‍ അധികമായി ലഭിക്കുകയും ചെയ്‌തു.

ഓരോ ഓഹരിക്കും ഒരു ഓഹരി അധികമായി നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌തു. വിപ്രോയുടെ ഓഹരി വില തിങ്കളാഴ്ച്ച എന്‍എസ്‌ഇയില്‍ 1.16 ശതമാനം ഉയര്‍ന്ന്‌ 584.55 രൂപയിലാണ്‌ വ്യാപാരം ക്ലോസ്‌ ചെയ്‌തത്‌.

ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി 0.55 ശതമാനം ഇടിഞ്ഞ്‌ 290.75 രൂപയിലാണ്‌ വ്യാപാരം നടന്നത്‌.

ഓഹരി വില പകുതിയായി കുറയുന്നത്‌ ബോണസ്‌ ഇഷ്യു കാരണം വരുത്തിയ ക്രമീകരണം മൂലമാണ്‌. ബോണസ്‌ ഇഷ്യു, നിലവിലുള്ള മൊത്തം ഓഹരികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഇത്‌ മൊത്തത്തിലുള്ള നിക്ഷേപ മൂല്യം മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട്‌ ഓഹരി വിലയില്‍ ആനുപാതികമായ കുറവ്‌ വരുത്തുകയും ചെയ്യുന്നു. വിപ്രോ 2019 ന്‌ ശേഷം ആദ്യമായാണ്‌ ബോണസ്‌ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നത്‌.

2024ല്‍ വിപ്രോ ഓഹരികളില്‍ നിന്നും ഇതുവരെ 22.56 ശതമാനം നേട്ടമാണ്‌ ലഭിച്ചത്‌. അതേ സമയം ഇക്കാലയളവില്‍ സെന്‍സെക്‌സ്‌ 11.82 ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌.

ജൂലൈ-സെപ്‌തംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായം 21 ശതമാനം വര്‍ധിച്ച്‌ 3209 കോടി രൂപയായി. ഇത്‌ കഴിഞ്ഞ വര്‍ഷം 2646 കോടി രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 22,543 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം ഒരു ശതമാനം ഇടിഞ്ഞ്‌ 22,302 കോടി രൂപയാവുകയും ചെയ്‌തു.

X
Top