നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ദീപാവലി കളറാക്കാൻ ഓഹരി വിപണിയിലേക്ക് ആഭ്യന്തര ഫണ്ട് ഹൗസുകൾ പണമിറക്കുന്നു

മുംബൈ: കഴിഞ്ഞ ഒരു മാസത്തിൽ നിഫ്റ്റി 50 സൂചിക ഏകദേശം 6% ഇടിവാണ് നേരിട്ടത്. ഇതേ കാലയളവിൽ സെൻസെക്സിൽ 4,800 പോയിന്റുകളുടെ കനത്ത തകർച്ചയുണ്ടായി. കോവിഡിന് ശേഷം ഓഹരി വിപണി നേരിടുന്ന വലിയ ഇടിവാണ് ഒക്ടോബറിലുണ്ടായത്. മാത്രമല്ല കഴിഞ്ഞ 10 വർഷത്തെ ദീപാവലി സീസണിലെ വലിയ താഴ്ച്ചയും കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.​

നിഫ്റ്റിയുടെ പ്രകടനം
ഓഹരി വിപണിയിലേക്ക് പുതിയതായി ധാരാളം റീടെയിൽ നിക്ഷേപകരാണ് എത്തിക്കൊണ്ടിരുന്നത്. ഇവരിൽ പലരെയും നിരാശരാക്കുന്ന തിരുത്തലാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

2014 മുതൽ ഇതു വരെ നാല് തവണ മാത്രമാണ് നിഫ്റ്റി ഒരു മാസം നെ​ഗറ്റീവ് റിട്ടേൺ നൽകിയിരിക്കുന്നത്. ഇക്കാലയളവിൽ ഒരു മാസത്തെ ശരാശരി ഉയർച്ച 0.84% എന്ന തോതിലാണ്.

ദീപാവലിക്ക് മുമ്പ് നിഫ്റ്റി ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ചത് 2015 വർഷത്തിലാണ്. സൂചിക 4.45% എന്ന തോതിലാണ് ഇടിഞ്ഞത്. കഴിഞ്ഞ വർഷം 1.36% എന്ന നിലയിലും താഴ്ച്ച നേരിട്ടു. 2015 വർഷത്തെ ഇടിവിനേക്കാൾ വലിയ താഴ്ച്ച ഇത്തവണ നേരിടുമോ എന്നാണ് ഇനി അറിയാനുള്ളത്.

അത് വരും വാരം വ്യക്തമാകും. ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം നടക്കാനിരിക്കുന്നത് അടുത്ത നവംബർ ഒന്നാം തിയ്യതിയാണ്.

ദീപാവലി സീസൺ
കഴിഞ്ഞ 10 വർഷങ്ങളിൽ ദീപാവലിക്ക് മുമ്പുള്ള ഒരു മാസത്തിൽ നിഫ്റ്റിയുടെ പ്രകടനം എത്തരത്തിലായിരുന്നു എന്ന കണക്കുകളാണ് താഴെ നൽകിയിരിക്കുന്നത്. വർഷം, റിട്ടേൺ എന്നീ ക്രമത്തി്ലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

2014: 0.0% (ഫ്ലാറ്റ്)
2015: -4.5% (നെ​ഗറ്റീവ്)
2016: 0.20% (പോസിറ്റീവ്)
2017: 0.0% (ഫ്ലാറ്റ്)
2018: 2.70% (പോസിറ്റീവ്)
2019: 1.00% (പോസിറ്റീവ്)
2020: 6.8% (പോസിറ്റീവ്)
2021: 1.3% (പോസിറ്റീവ്)
2022: 2.3% (പോസിറ്റീവ്)
2023: -1.4% (നെ​ഗറ്റീവ്)

ഇപ്പോഴത്തെ വിപണി സാഹചര്യം
നിലവിൽ, മൊമന്റം, വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് നിക്ഷേപകരുടെ ശ്രദ്ധ ക്വാളിറ്റി സ്റ്റോക്കുകളിലേക്ക് മാറിയിരിക്കുന്നു. ബൈ ഓൺ ഡിപ് എന്ന സ്ട്രാറ്റജിയല്ല, സെൽ ഓൺ റാലി എന്ന തന്ത്രത്തിനാണ് ഇപ്പോൾ കൂടുതൽ സ്വീകര്യതയെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ ഉപഭോഗത്തിലെ വളർച്ച, കമ്പനികളുടെ മികച്ച പ്രകടനം എന്നീ കാര്യങ്ങളിൽ വ്യക്തത വരുന്നതു വരെ ഈ നില തുടരാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

റേറ്റിങ് കുറഞ്ഞത് തിരിച്ചടി
ബെൺ സ്റ്റെയ്ൻ, ​ഗോൾഡ്മാൻ സാക്സ് എന്നീ റേറ്റിങ് ഏജൻസികൾ ഇന്ത്യയുടെ റേറ്റിങ് ഓവർ വെയ്റ്റിങ്ങിൽ നിന്ന് ന്യൂട്രൽ എന്ന നിലയിലേക്ക് താഴ്ത്തിയത് കഴിഞ്ഞ ദിവസമാണ്. സാമ്പത്തിക വളർച്ച കുറയാനുള്ള സാധ്യതകളാണ് റേറ്റിങ് കുറയ്ക്കാൻ കാരണം.

ഇനി എല്ലാ ശ്രദ്ധയും റീടെയിൽ നിക്ഷേപകരിലും, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിലുമാണ്. റീടെയിൽ നിക്ഷേപകർക്ക് വിപണിയിലുള്ള വിശ്വാസം പ്രധാന ഘടകമാണ്. കൂടാതെ വിദേശ ഫണ്ടുകൾ പിൻമാറുമ്പോൾ ഭീമമായ ഫണ്ട് കൈവശമുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിലേക്ക് പണമൊഴുക്കുമോ എന്നതും നിരീക്ഷിക്കേണ്ട കാര്യമാണ്.

രക്ഷകരാകുന്ന ആഭ്യന്തര ഫണ്ട് ഹൗസുകൾ
ചൈനയിലെ ഓഹരി വിപണിയിലേക്കാണ് ഇപ്പോൾ വിദേശ ഫണ്ടുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണിയുടെ ഉയർന്ന വാല്യുവേഷനും, പല കമ്പനികളുടെയും മോശമായ രണ്ടാം പാദഫലങ്ങളും ഇന്ത്യൻ വിപണിക്ക് തിരിച്ചടി നൽകി. പോയ മാസത്തിൽ വിദേശ ഫണ്ടുകൾ 83,000 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്.

എന്നാൽ ഇതിനിടെ ആഭ്യന്തര ഫണ്ട് ഹൗസുകൾ 93,000 കോടി രൂപ ഇറക്കി ബാലൻസിങ് നടത്തി എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഫണ്ട് ഫ്ലോ ഉണ്ടായിരുന്നില്ലെങ്കിൽ കൂടുതൽ കനത്ത തകർച്ചയിലേക്ക് വിപണി വീഴുമായിരുന്നു.

ദീർഘകാല നിക്ഷേപകർക്ക് ഇപ്പോഴത്തെ തിരുത്തൽ അവസരമായി കാണാവുന്നതാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നുമുണ്ട്.

X
Top