സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സ്വർണത്തിന്‍റെ കുതിപ്പ് 2025ൽ സാവധാനമെന്ന് ഡബ്ല്യുജിസി

ലണ്ടൻ: 2024ൽ റിക്കാർഡ് വില ഭേദിച്ചു കുതിച്ച സ്വർണത്തിന്‍റെ വിലക്കയറ്റം 2025ൽ സാവധാനമാകുമെന്ന് വേൾഡ് ഗോൾഡ് കൗണ്‍സിൽ. 2024ൽ 30 ശതമാനത്തിനു മുകളിലുള്ള ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്.

എന്നാൽ അടുത്ത വർഷം മുതൽ സ്വർണത്തിന്‍റെ വിലയിൽ ജിഡിപി വളർച്ച, പണപ്പെരുപ്പം, ആദായം തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണത്തിന്‍റെ കുതിപ്പിനെ സ്വാധീനം ചെലുത്തുമെന്ന് ഡബ്ല്യുജിസി വ്യക്തമാക്കി.

ഇവ സ്വർണത്തിന് അനുകൂലമാണെങ്കിലും വളരെ മിതമായ വളർച്ചയായിരിക്കും നൽകുകയെന്ന് സൂചിപ്പിക്കുന്നു.

യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് രണ്ടാം തവണയും എത്തുന്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വ്യാപാരയുദ്ധവും സങ്കീർണമായ പലിശനിരക്ക് കാഴ്ചപ്പാടും സാന്പത്തിക വളർച്ച വിചാരിച്ചതിലും താഴെയാക്കും.

ഇത് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആവശ്യകതയെ ബാധിക്കുമെന്ന് ഡബ്ല്യുജിസി 2025നെ ഉറ്റുനോക്കിയുള്ള റിപ്പോർട്ടിൽ പറയുന്നു.

എല്ലാ കണ്ണുകളും യുഎസിലേക്കാണ്. ട്രംപിന്‍റെ രണ്ടാം ടേം അമേരിക്കൻ ഇക്കോണമിക്ക് ഉത്തേജനം നൽകിയേക്കാം. എന്നാൽ ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ന്യായമായ അളവിലുള്ള അസ്വസ്ഥത സൃഷ്ടിക്കാനും സാധിച്ചേക്കും, റിപ്പോർട്ടിൽ പറയുന്നു.

2024ന്‍റെ തുടക്കത്തിൽ സെൻട്രൽ ബാങ്കുകൾ പ്രത്യേകിച്ച് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും മറ്റ് വളർന്നു വരുന്ന വിപണികളും സ്വർണം കൂടുതൽ വാങ്ങിക്കൂട്ടി. ഇത് വിലക്കയറ്റത്തെ സ്വാധീനിച്ചു.

പശ്ചിമേഷ്യയിലെയും യുക്രെയ്ൻ-റഷ്യ യുദ്ധങ്ങൾ ഉൾപ്പെടെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിൽ ഫെഡറൽ റിസർവ് പണനയം അടുത്തിടെ ലഘൂകരിച്ചതും ആവശ്യകത ഉയർന്നതും സ്വർണത്തിന്‍റെ കുതിപ്പിന് കാരണമായി.

എന്നാൽ ട്രംപിന്‍റെ വിജയശേഷം ഡോളർ കുതിച്ചുകയറിയത് സ്വർണത്തിന്‍റെ കുതിപ്പിനെ തടയിട്ടിരിക്കുകയാണ്.

സ്വർണത്തിന്‍റെ സാധ്യതകൾ കണ്ട് ചില ബാങ്കുകളും വാങ്ങിക്കൂട്ടുകയാണ്. നിലവിൽ ഒൗണ്‍സിന് 2700 ഡോളറിനടുത്താണ് വില. 2025 അവസാനത്തോടെ ഇത് 2900-3000 ഡോളർ വരെയെത്തുമെന്നാണ് പ്രവചനം.

സ്വർണ വിപണിയിൽ ചൈനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതുവരെ, അവിടെയുള്ള നിക്ഷേപകർ വലിയ പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം ഉപഭോക്താക്കൾ മറ്റൊരു വശത്തായിരുന്നു.

പലിശ നിരക്ക് ഗണ്യമായി കുറയുകയോ ഭൗമരാഷ്ട്രീയത്തെയോ സാമ്പത്തിക വിപണിയെയോ വഷളാക്കുന്ന പ്രശ്നങ്ങളുണ്ടായാൽ മഞ്ഞ ലോഹത്തിന്‍റെ വില ഉയരുമെന്ന് കൗണ്‍സിൽ പറഞ്ഞു. പലിശയൊന്നും നൽകാത്തതിനാൽ കുറഞ്ഞ നിരക്കുകൾ സ്വർണത്തിന് ഗുണം ചെയ്യും.

X
Top