ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

റാഹി സിസ്റ്റംസ് ഹോൾഡിംഗ്‌സിനെ സ്വന്തമാക്കാൻ വെസ്‌കോ ഇന്റർനാഷണൽ

മുംബൈ: കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ റാഹി സിസ്റ്റംസ് ഹോൾഡിംഗ്‌സ് ഇങ്കിനെ 217 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി വെസ്‌കോ ഇന്റർനാഷണൽ. നിർദിഷ്ട ഏറ്റെടുക്കലിനായി കമ്പനി കൃത്യമായ കരാറിൽ ഏർപ്പെട്ടു.

സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനും ലളിതമാക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഡാറ്റാ സെന്റർ സൊല്യൂഷനുകളുടെ മുഴുവൻ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് റാഹി സിസ്റ്റംസ്. ഈ ഏറ്റെടുക്കലിന് ശേഷം വെസ്കോ അതിന്റെ സിഎസ്എസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുമായി റാഹിയെ സംയോജിപ്പിക്കും.

കൂടാതെ ഈ ഏറ്റെടുക്കൽ കമ്പനിയുടെ ആഗോള ഉപഭോക്താക്കൾക്കുള്ള മുൻനിര ഡാറ്റാ സെന്റർ സൊല്യൂഷൻ ഓഫറുകളെ ശക്തിപ്പെടുത്തുമെന്ന് വെസ്‌കോ ഇന്റർനാഷണൽ അറിയിച്ചു. റാഹി സിസ്റ്റംസിന് ലോകമെമ്പാടുമുള്ള 25 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

X
Top