സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27ന് വിതരണം തുടങ്ങും. ധനകാര്യ മന്ത്രിയുടെ ഓഫിസ്‌ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾക്കായി 812 കോടി അനുവദിച്ചതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌.

ഈ വിഹിതം കേന്ദ്ര സർക്കാറിന്‍റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

X
Top