ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

കാലാവസ്ഥാ പ്രവചനം: മിസ്റ്റിയോയും ഡീപ്ഫ്ലോയും സഹകരിക്കുന്നു

തിരുവനന്തപുരം: കൃത്യമായ കാലാവസ്ഥാ പ്രവചനത്തിലൂടെ കർഷകരെ സഹായിക്കുന്നതിന് കേരളത്തിലെ സ്റ്റാർട് അപ് കമ്പനികളായ മിസ്റ്റിയോയും ഡീപ്ഫ്ലോ ടെക്നോളജീസും സഹകരിക്കുന്നു.

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പും ഉപദേശങ്ങളും ഡീപ്ഫ്ലോയുടെ നിർമിതിബുദ്ധി സഹായത്തോടെയുള്ള മൊബൈൽ ആപ്പിലൂടെ നൽകും. ഇതു സംബന്ധിച്ച സഹകരണ കരാറിൽ മിസ്റ്റിയോയുടെ സിഇഒ സാമുവൽ ജോണും ഡീപ്ഫ്ലോ സിഇഒ അത്രി ആനന്ദും ഒപ്പുവച്ചു.

കൃത്യമായ വിവരങ്ങൾ ലഭിക്കുന്ന കർഷകർക്ക് കൂടുതൽ കാര്യക്ഷമമായി കൃഷിയിറക്കാനും ഇൻഷുറൻസ് ഉൾപ്പെടെയുള്ള സഹായങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുമെന്ന് ഇവർ പറഞ്ഞു. നബാർഡ് സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സംരംഭം പിന്നീട് സംസ്ഥാനമെങ്ങും വ്യാപിപ്പിക്കും.

കാലാവസ്ഥാ ഫിൻടെക് കമ്പനിയായ മിസ്റ്റിയോ ഇപ്പോൾ തന്നെ കാലാവസ്ഥാ വിവരങ്ങൾ കർഷകർക്കു ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.misteo.co എന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്താം.

അഗ്രിടെക് സ്റ്റാർട് അപ്പായ ഡീപ്ഫ്ലോ ടെക്നോളജീസ് ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടുന്ന ശ്രമത്തിലാണ്. വെബ്സൈറ്റ്: www.deepflow.in

X
Top