അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

വിപണന ശൃംഖല ശക്തമാക്കി വാർഡ്‌ വിസാർഡ്

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാൻഡുകളുടെ നിർമാതാക്കളും ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളുമായ വാർഡ്‌ വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് വിതരണ ശൃംഖല വിപുലപ്പെടുത്തുന്നു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി 156 എക്‌സ്‌ക്ലൂസിവ് ഡിസ്ട്രിബ്യൂട്ടർ ഷോറൂമുകളാണ് ബ്രാൻഡ് ആരംഭിച്ചത്. ഇന്ത്യയിലുടനീളം 750ലേറെ ടച്ച് പോയിന്റുകൾ കൂടി സ്ഥാപിച്ച് വിപുലീകരണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി അറിയി ച്ചു. ഇന്ത്യയൊട്ടാകെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് പുതിയ ഡിസ്ട്രിബ്യൂട്ടർ ഷോറൂമുകളും ടച്ച് പോയിന്റുകളും സ്ഥാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സമഗ്രമായ ശ്രേണിയാണ് ഷോറൂമുകൾ വാഗ്ദാനം ചെയ്യുന്നത്.

X
Top