ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 9.99% ഓഹരികള്‍ വാങ്ങാന്‍ കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 9.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമതി നല്‍കി. ആഗോള പ്രൈവറ്റ് ഇക്വിറ്റി ഭീമന്‍ വാര്‍ബര്‍ഗ് പിന്‍കസിന്റെ വിഭാഗമാണ് കറന്റ് സീ. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഇടപാടിന് നേരത്തെ പച്ചക്കൊടി വീശിയിരുന്നു.

ഏപ്രിലിലാണ് ഇതിനുള്ള അപേക്ഷ കറന്റ് സീ സിസിഐയ്ക്് സമര്‍പ്പിച്ചത്. കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നുള്ള അംഗത്തെ നോണ്‍ റിട്ടയറിംഗ് ബോര്‍ഡ് മെമ്പറായി നിയമിക്കാനുള്ള തീരുമാനം ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക് ഓഹരി ഉടമകള്‍ തള്ളിയതിന് തൊട്ടുപിന്നാലെയാണ് റെഗുലേറ്ററി അനുമതികള്‍ ലഭ്യമാകുന്നത്.

64.1 ശതമാനം ഓഹരി ഉടമകള്‍ മാത്രമാണ് നിര്‍ദ്ദേശത്തെ പിന്തുണച്ചത്. കോര്‍പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ പ്രകാരം 75 ശതമാനം വോട്ട് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ അനിവാര്യമാണ്.

വാര്‍ബര്‍ഗ് പിന്‍കസും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) ചേര്‍ന്ന് 7500 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തിനാണ് പദ്ധതിയിട്ടത്. കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഷെയര്‍ വഴിയായിരിക്കും നിക്ഷേപം.

ഇടപാടിന്റെ ഭാഗമായി കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് 81.26 കോടി പ്രിഫറന്‍സ് ഷെയറുകളും എഡിഐഎ പിന്തുണയ്ക്കുന്ന പ്ലാറ്റിനം ഇന്‍വിക്റ്റസിന് 43.71 കോടി ഓഹരികളും ബാങ്ക് നല്‍കണം. ഓഹരിയൊന്നിന് 60 രൂപ നിരക്കിലാണ് ഇടപാട്.

X
Top