15,851 കോടി രൂപയുടെ വ്യാജ ഐടിസി കെയ്മുകള്‍ കണ്ടെത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 9.99% ഓഹരികള്‍ വാങ്ങാന്‍ കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 9.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമതി നല്‍കി. ആഗോള പ്രൈവറ്റ് ഇക്വിറ്റി ഭീമന്‍ വാര്‍ബര്‍ഗ് പിന്‍കസിന്റെ വിഭാഗമാണ് കറന്റ് സീ. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഇടപാടിന് നേരത്തെ പച്ചക്കൊടി വീശിയിരുന്നു.

ഏപ്രിലിലാണ് ഇതിനുള്ള അപേക്ഷ കറന്റ് സീ സിസിഐയ്ക്് സമര്‍പ്പിച്ചത്. കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നുള്ള അംഗത്തെ നോണ്‍ റിട്ടയറിംഗ് ബോര്‍ഡ് മെമ്പറായി നിയമിക്കാനുള്ള തീരുമാനം ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക് ഓഹരി ഉടമകള്‍ തള്ളിയതിന് തൊട്ടുപിന്നാലെയാണ് റെഗുലേറ്ററി അനുമതികള്‍ ലഭ്യമാകുന്നത്.

64.1 ശതമാനം ഓഹരി ഉടമകള്‍ മാത്രമാണ് നിര്‍ദ്ദേശത്തെ പിന്തുണച്ചത്. കോര്‍പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ പ്രകാരം 75 ശതമാനം വോട്ട് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ അനിവാര്യമാണ്.

വാര്‍ബര്‍ഗ് പിന്‍കസും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) ചേര്‍ന്ന് 7500 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തിനാണ് പദ്ധതിയിട്ടത്. കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഷെയര്‍ വഴിയായിരിക്കും നിക്ഷേപം.

ഇടപാടിന്റെ ഭാഗമായി കറന്റ് സീ ഇന്‍വെസ്റ്റ്‌മെന്റിന് 81.26 കോടി പ്രിഫറന്‍സ് ഷെയറുകളും എഡിഐഎ പിന്തുണയ്ക്കുന്ന പ്ലാറ്റിനം ഇന്‍വിക്റ്റസിന് 43.71 കോടി ഓഹരികളും ബാങ്ക് നല്‍കണം. ഓഹരിയൊന്നിന് 60 രൂപ നിരക്കിലാണ് ഇടപാട്.

X
Top