ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ബാലു ചതുര്‍വേദുല വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക്കിന്റെ രാജ്യത്തെ തലവന്‍

ചെന്നൈ: റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ടെക്നോളജി വിഭാഗമായ വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക്, ബാലു ചതുര്‍വേദുലയെ ഇന്ത്യയിലെ പുതിയ കണ്‍ട്രി ഹെഡ്ഡായി നിയമിച്ചു.വാള്‍മാര്‍ട്ടിന്റെ തന്നെ യുഎസ് ഒമ്നി ടെക് ഓര്‍ഗനൈസേഷന്റെ വിതരണ ശൃംഖല സാങ്കേതികവിദ്യ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ചതുര്‍വേദില. ഹരി വാസുദേവിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനാകുന്നത്.

അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലെയില്‍ ആഗോള റോളിലേക്ക് മാറുകയാണ് ഹരി വാസുദേവ്. അവിടെ ഗ്ലോബല്‍ ടെക് പ്ലാറ്റ്ഫോമുകളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അദ്ദേഹം ചുമതലയേല്‍ക്കും.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചതുര്‍വേദുല,വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക്കിന് നേതൃത്വം നല്‍കും.

നൂതനാശയങ്ങള്‍ നടപ്പാക്കുക, ഉപഭോക്തൃ സംതൃപ്തി നിലനിര്‍ത്തുക തുടങ്ങിയവയായിരിക്കും പ്രധാനമായും ഉത്തരവാദിത്തം. ചതുര് വേദുല 2015 ലാണ് വാള് മാര് ട്ടില് ചേര് ന്നത്. അതിന് മുന്‍പ്, എച്ച്പി, യാഹൂ, മോട്ടറോള തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചു.

X
Top