ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

തകര്‍ച്ച നേരിട്ട് വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: ഉപഭോക്തൃ കോണ്‍ഫിഡന്‍സ് സൂചിക മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ ചൊവ്വാഴ്ച കനത്ത ഇടിവ് നേരിട്ടു. ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 491.27 പോയിന്റ് അഥവാ 1.56 ശതമാനം ഇടിവ് നേരിട്ട് 30,946.99 ലെവലിലും എസ്ആന്റ്പി500 78.56 പോയിന്റ് അഥവാ 2.01 ശതമാനം കുറഞ്ഞ 3821.55 ലും നസ്ദാഖ് കോമ്പസിറ്റ് 343.01 പോയിന്റ് അഥവാ 2.98 ശതമാനം ഇടിവുമായി 11,181.54 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെഗാ കാപ്പ് ഓഹരികളായ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ആമസോണ്‍ എന്നിവ വലിയ തകര്‍ച്ച നേരിട്ടു.
എസ്ആന്റ്പിയിലെ 11 മേഖലകളും നെഗറ്റീവ് മേഖലയിലേയ്ക്ക് നീങ്ങി. അതില്‍ അവശ്യവസ്തുക്കളല്ലാത്ത ഉപഭോക്തൃ ഉത്പന്ന സൂചികയാണ് വലിയ നഷ്ടം നേരിട്ടത്. ക്രൂഡ് ഓയില്‍ വിലവര്‍ധനവിന്റെ ബലത്തില്‍ ഊര്‍ജ്ജ സൂചികമാത്രം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നൈക്കി 7 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഓക്‌സിഡന്റല്‍ പെട്രോളിയം 4.8 ശതമാനം ഉയര്‍ന്നു. വാരന്‍ ബഫറ്റിന്റെ ബേര്‍ക്ക്‌ഷെയര്‍ ഹാത്തവേ കമ്പനിയില്‍ പങ്കാളിത്തം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്. കോണ്‍ഫറന്‍സ് ബോര്‍ഡിന്റെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ക്‌സ് ഇന്നലെ ഫെബ്രുവരി 2021 ന് ശേഷമുള്ള താഴെയെത്തിയിരുന്നു.
ഇത് മാന്ദ്യഭീതി രൂക്ഷമാക്കി. മാത്രമല്ല കമ്പനികളുടെ വരുമാനം പുറത്തുവരാനിരിക്കെയാണ് ഉപഭോക്തൃ ആത്മവിശ്വാസ സൂചിക ഇടിവ് നേരിട്ടത് എന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ എസ്ആന്റ്പിയിലെ 130 കമ്പനികളുടെ പ്രകടന അനുമാനം പുറത്തുവന്നിരുന്നു.
ഇതില്‍ 45 കമ്പനികള്‍ പോസിറ്റീവ് പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ 77 എണ്ണം നെഗറ്റീവാണ്. 1:7 എന്ന നിലയിലാണ് നെഗറ്റീവ് പോസിറ്റീവ് അനുപാതമുള്ളത്.

X
Top