എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വാള്‍സ്ട്രീറ്റ് സൂചികകള്‍ നേട്ടത്തില്‍

ന്യൂയോര്‍ക്ക്: മെഗാ ക്യാപ്പ് ഓഹരികളുടെ പിന്‍ബലത്തില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 151.39 പോയിന്റ് അഥവാ 0.45 ശതമാനം നേട്ടത്തില്‍ ഡൗ ജോണ്‍സ് 33,912.44 ലെവലിലും 16.99 പോയിന്റ് (0.40 ശതമാനം) ഉയരത്തില്‍ എസ് ആന്റ് പി500 4297.14 ലും 80.87 പോയിന്റ് (0.62 ശതമാനം) നേട്ടത്തില്‍ നസ്ദാഖ് കോമ്പസിറ്റ് 13,128.05 ലും വ്യാപാരമവസാനിപ്പിക്കുകയായിരുന്നു. ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ 0.6 ശതമാനം, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ 0.5 ശതമാനം, ടെസ്ല 3.1 ശതമാനം എന്നിങ്ങനെയാണ് മെഗാ ക്യാപ്പ് ഓഹരികളുടെ പ്രകടനം.

വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേഷന്‍, ഹോം ഡിപ്പാര്‍ട്ട്‌മെന്റ്, ടാര്‍ഗറ്റ് കോര്‍പ്പ് എന്നിവ ആദ്യപാദ ഫലങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് സൂചികകള്‍ നേട്ടത്തിലായത്. ഈയാഴ്ചയാണ് റീട്ടേയ്ല്‍ ഭീമന്‍മാര്‍ ജൂണ്‍ പാദ ഫലം പ്രഖ്യാപിക്കുന്നത്. ഇതുവരെ കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലങ്ങളാണ് പുറത്തുവിട്ടത്.

അതേസമയം ചൈനീസ് കേന്ദ്രബാങ്ക് പലിശനിരക്ക് താഴ്ത്തിയിട്ടും ഇ കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് 0.6 ശതമാനം ഇടിവ് നേരിട്ടു. യു.എസ് വിപണിയില്‍ ലിസ്റ്റ് ചെയ്ത ചൈനീസ് കമ്പനികളിലൊന്നാണ് ആലിബാബ. ഉപഭോക്തൃ ഉതപ്ന്ന രംഗം ഇന്നലെ മികച്ച നേട്ടമാണ് കൊയ്തത്.

ബോണ്ട് യീല്‍ഡ് കുറഞ്ഞതും മാന്ദ്യഭീതി അകന്നതും വിപണിയെ തുണച്ചു.

X
Top