വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

വാള്‍സ്ട്രീറ്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ന്യൂയോര്‍ക്ക്: ബാങ്ക്, ടെക് ഓഹരികളുടെ പിന്‍ബലത്തില്‍ യു,എസ് സൂചികകള്‍ തിങ്കളാഴ്ച നേട്ടം കൈവരിച്ചു. പ്രധാന മൂന്ന് സൂചികകളും 1.6 ശതമാനം മുതല്‍ 2 ശതമാനം വരെ നേട്ടം കൊയ്തു. ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയില്‍ ആവറേജ് 618.34 പോയിന്റ് അഥവാ 1.98 ശതമാനം ഉയര്‍ന്ന് 31,880.24 ലെവലിലും എസ്ആന്റ് പി500 72.39 പോയിന്റ് അഥവാ 1.86 ശതമാനം നേട്ടത്തില്‍ 3973.75 പോയിന്റിലും നസ്ദാഖ് കോമ്പസിറ്റ് 180.66 പോയിന്റ് അഥവാ 1.59 ശതമാനം ഉയരെ 11,535.28 ലും വ്യാപാരം അവസാനിപ്പിച്ചു.
പലിശ വരുമാന അനുമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രധാന യു.എസ് ബാങ്കായ ജെപി മോര്‍ഗന്‍ ചെയ്‌സ് ഓഹരികള്‍ ഇന്നലെ 6.2 ശതമാനം നേട്ടമാണ് കൈവരിച്ചത്. ജെപിമോര്‍ഗനെ പിന്തുടര്‍ന്ന് മറ്റ്് ബാങ്ക് ഓഹരികളും 5.1 ശതമാനം വരെ ഉയര്‍ന്നു. എസ് ആന്റ് പിയിലെ ഏതാണ്ട് എല്ലാമേഖലകളും നേട്ടത്തിലായപ്പോള്‍ 3.2 ശതമാനം കുതിപ്പോടെ സാമ്പത്തിക സേവനരംഗം തന്നെയാണ് മുന്നില്‍ നിന്നത്.
റിഫിനിറ്റീവ് നല്‍കുന്ന കണക്കുപ്രകാരം എസ്ആന്റ്പിയിലെ 474 കമ്പനികളാണ് ഇതുവരെ അവസാനപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചത്. അതില്‍ 78 ശതമാനം കമ്പനികള്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും അതുണ്ടാക്കുന്ന പലിശവര്‍ധനവും കാരണം കഴിഞ്ഞ ആഴ്ചകളില്‍ വലിയ തകര്‍ച്ചയാണ് യു.എസ് ഓഹരികള്‍ക്കുണ്ടായത്. എന്നാല്‍ നിക്ഷേപകര്‍ പണപ്പെരുപ്പത്തെ ഭയക്കാത്ത ദിവസമായിരുന്നു തിങ്കളാഴ്ചയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

X
Top