അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വിആർകെ ഗുപ്തയ്ക്ക് ബിപിസിഎൽ സിഎംഡിയുടെ അധിക ചുമതല

മുംബൈ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഉള്ള അധിക ചുമതല ഏറ്റെടുത്ത് വെത്സ രാമ കൃഷ്ണ ഗുപ്ത. കമ്പനിയുടെ മുൻ സിഎംഡി ആയിരുന്ന അരുൺ കുമാർ സിങ്ങിന്റെ പകരക്കാരനായാണ് വിആർകെ ഗുപ്ത ചുമതലയേറ്റത്.

ഇതിന് പുറമെ ഗുപ്ത കമ്പനിയുടെ ഡയറക്ടർ ഫിനാൻസ്, ഡയറക്ടർ (എച്ച്ആർ) എന്നിവയുടെ ചുമതലയും വഹിക്കുന്നു. 1998 ഓഗസ്റ്റിൽ ബിപിസിഎല്ലിൽ ചേർന്ന അദ്ദേഹം വാണിജ്യ ധനകാര്യം, കോർപ്പറേറ്റ് അക്കൗണ്ടുകൾ, റിസ്ക് മാനേജ്മെന്റ്, ബിസിനസ് പ്ലാൻ, ബജറ്റിംഗ്, ട്രഷറി പ്രവർത്തനങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (1998 ബാച്ച്) അംഗവും ബി.കോം ബിരുദ ദാരിയുമാണ് ഗുപ്ത. കൂടാതെ നിലവിൽ അദ്ദേഹം ബിപിആർഎൽ (ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡ്), ഫിനോ പെയ്‌ടെക് ലിമിറ്റഡ്, ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് അംഗവുമാണ്.

ബിപിസിഎൽ ബോർഡ് അംഗമെന്ന നിലയിൽ, ഊർജ്ജ ഭൂപ്രകൃതിയിൽ സംഭവിക്കുന്ന മാതൃകാപരമായ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചതായി ബിപിസിഎൽ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

X
Top