ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വോഡഫോൺ ഐഡിയയുടെ അറ്റ നഷ്ടം 7,596 കോടിയായി വർദ്ധിച്ചു

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഏകീകൃത അറ്റ നഷ്ടം 7,596 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നാം പാദത്തിൽ 7,297 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.

എന്നിരുന്നാലും ടെലികോം ഓപ്പറേറ്ററുടെ വരുമാനം തുടർച്ചയായ അടിസ്ഥാനത്തിൽ 2% ഉയർന്ന് 10,615 കോടി രൂപയായി. ഇത് വിശകലന വിദഗ്‌ധർ കണക്കാക്കിയ 10,591 കോടി രൂപയേക്കാൾ കൂടുതലാണ്. കൂടാതെ കമ്പനിയുടെ ത്രൈമാസത്തിലെ പ്രവർത്തന ലാഭം 5 ശതമാനത്തിലധികം കുറഞ്ഞ് 4,098 കോടി രൂപയായി.

അവലോകന പാദത്തിൽ വിയുടെ ശരാശരി വരുമാനം (ARPU) ജൂൺ പാദത്തിലെ 128 രൂപയിൽ നിന്ന് 131 രൂപയായി ഉയർന്നപ്പോൾ വരിക്കാരുടെ എണ്ണം മുൻപത്തെ 240.4 ദശലക്ഷത്തിൽ നിന്ന് 234.4 ദശലക്ഷമായി കുറഞ്ഞു. 1.4 ലക്ഷം കോടി രൂപയുടെ മാറ്റിവെച്ച സ്‌പെക്‌ട്രം പേയ്‌മെന്റ് കുടിശ്ശികയും ക്രമീകരിച്ച മൊത്ത വരുമാന കുടിശ്ശികയായ 68,600 കോടിയും 15,080 കോടി രൂപയുടെ കടവും ഉൾപ്പെടെ 2022 സെപ്റ്റംബർ 30 ലെ വോഡഫോൺ ഐഡിയയുടെ മൊത്തം കടം 2.2 ലക്ഷം കോടി രൂപയാണ്.

അതേസമയം ഈ ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 1.75 ശതമാനം ഇടിഞ്ഞ് 8.40 രൂപയിലെത്തി.

X
Top