വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

വോഡഫോൺ ഐഡിയയിൽ 436 കോടി രൂപ നിക്ഷേപിക്കാൻ വോഡഫോൺ ഗ്രൂപ്പ്

ന്യൂഡൽഹി: കമ്പനിയുടെ ബോർഡ് അംഗീകരിച്ച വാറന്റുകളുടെ മുൻഗണനാ ഇഷ്യൂ വഴി വോഡഫോൺ ഐഡിയയുടെ പ്രമോട്ടറായ യുകെയിലെ വോഡഫോൺ ഗ്രൂപ്പ് കമ്പനിയിലേക്ക് 436 കോടി രൂപ നിക്ഷേപിക്കുമെന്ന് ടെലികോം ഓപ്പറേറ്റർ കഴിഞ്ഞ ദിവസം അറിയിച്ചു. വോഡഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് 2022 ജൂലൈ 22 ന് നടന്ന യോഗത്തിൽ യൂറോ പസഫിക് സെക്യൂരിറ്റീസിന് 10.20 രൂപയുടെ ഇഷ്യു വിലയിൽ 42,76,56,421 വാറന്റുകൾ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകിയിരുന്നു.

കൂടാതെ, ഈ വർഷം ഓഗസ്റ്റ് 18 ന് മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിലവിലെ എംഡിയും സിഇഒയുമായ രവീന്ദർ തക്കറിന്റെ സ്ഥാനം മാറുമെന്നും, അതിനാൽ നിലവിൽ സിഎഫ്ഒ ആയ അക്ഷയ മൂന്ദ്രയെ ഓഗസ്റ്റ് 19 മുതൽ 3 വർഷത്തേക്ക് സിഇഒ ആയി നിയമിക്കാൻ ബോർഡ് അംഗീകാരം നൽകിയതായും കമ്പനി അറിയിച്ചു.

X
Top