ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

വിക്രം സോളാര്‍ ഐപിഒ ഓഗസ്റ്റ്‌ 19 മുതല്‍

വിക്രം സോളാര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 19ന്‌ തുടങ്ങും. ഓഗസ്റ്റ്‌ 21 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 317-332 രൂപയാണ്‌ ഇഷ്യു വില. 45 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ഓഗസ്റ്റ്‌ 26ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികളുടെ വിപണിയിലുള്ള വിലയേക്കാള്‍ താഴെ ആയാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌. 385 രൂപയാണ്‌ ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ വിക്രം സോളാറിന്റെ വില.

ഉയര്‍ന്ന ഇഷ്യു വില പ്രകാരം 14,190 കോടി രൂപയായിരിക്കും വിക്രം സോളാറിന്റെ വിപണിമൂല്യം. കമ്പനി 2079.37 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 1500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 579.37 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന ചെലവിനായും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 139.83 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിക്രം സോളാര്‍ കൈവരിച്ച ലാഭം.

3459.53 കോടി രൂപയാണ്‌ വരുമാനം. ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യു വിലയേക്കാള്‍ 20 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

X
Top