
മുംബൈ: 350 മെഗാവാട്ട് പവർ പ്രോജക്ടിനായി ഒരു യുഎസ് കമ്പനിയിൽ നിന്ന് ഓർഡർ നേടിയതായി അറിയിച്ച് സോളാർ എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ വിക്രം സോളാർ. യുഎസിലെ അരിസോണയിൽ സ്ഥാപിക്കുന്ന പദ്ധതിക്കായി സോളാർ മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനാണ് ഓർഡർ എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ഓർഡർ യുഎസിലെ വിക്രം സോളാറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും. ഇത് ഈ വിപണിയിൽ ശുദ്ധമായ ഊർജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത 4-5 വർഷങ്ങളിൽ യുഎസിന് പ്രതിവർഷം 20-25 ഗിഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികൾ കൂട്ടിച്ചേർക്കാനുള്ള കഴിവുണ്ട്.
കൊൽക്കത്ത ആസ്ഥാനമായുള്ള വിക്രം സോളാർ പിവി മൊഡ്യൂൾ നിർമ്മാണത്തിലും സമഗ്രമായ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) സൊല്യൂഷനുകളിലുമാണ് പ്രവർത്തിക്കുന്നത്. കമ്പനിക്ക് 32 രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.