
കൊച്ചി : ഇന്ത്യയിലെ പ്രമുഖ കോൾഡ്, ഫ്ലൂ ബ്രാൻഡായ വിക്‌സ്, വിക്‌സ് ടു- ഇൻ-വൺ റോൾ-ഓൺ ഇൻഹേലറിനായി ഒരു പുതിയ കാമ്പെയ്‌ൻ ഫിലിം പുറത്തിറക്കി. ഇതിൽ വിക്‌സ് ബ്രാൻഡ് അംബാസഡറും ബോളിവുഡ് സൂപ്പർ താരവുമായ രൺവീർ സിങ്ങിനൊപ്പം തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും ചേരുന്നു.
വിക്‌സിന്റെ ടു-ഇൻ-വൺ റോൾ-ഓൺ ഇൻഹേലറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ ഇരുവരും ഒരുമിച്ച് ഫിലിമിൽ വന്നു. സിഗ്നൽ ലംഘിക്കുന്നതായി കാണുന്ന രോഗിയായ രൺവീറിനെ ഒരു പോലീസ് ഓഫീസറായ സാമന്ത തടഞ്ഞ് നിർത്തുന്നു. ചോദ്യം ചെയ്യുമ്പോൾ, രൺവീറിന് ശ്രദ്ധയൂന്നുന്നതിൽ പ്രശ്‌നമുണ്ടെന്ന് കാണുകയും മൂക്കൊലിപ്പും തലവേദനയും ഉണ്ടെന്ന് സാമന്തയോട് പറയുകയും ചെയ്യുന്നു. മൂക്കടപ്പിൽ നിന്നും തലവേദനയിൽ നിന്നും രൺവീറിന് തൽക്ഷണം ആശ്വാസം നൽകുന്ന ടു ഇൻ വൺ നേട്ടമുള്ള വിക്‌സിന്റെ ഇൻഹേലർ സാമന്ത അദ്ദേഹത്തിന് നൽകുന്നു. തലവേദനയും മൂക്കടപ്പും അനുഭവിക്കുമ്പോൾ ഒരു വ്യക്തിക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത് എങ്ങനെയാണെന്ന് ഈ സിനിമ സമർത്ഥമായി ചിത്രീകരിക്കുന്നു. “ഈ കാമ്പെയ്‌നിന്റെ പിന്നിലെ ചിന്ത എനിക്ക് ഇഷ്ടപ്പെട്ടു, വിക്‌സിന് വേണ്ടി ഈ കാമ്പെയ്‌ൻ ഫിലിം സൃഷ്‌ടിക്കാൻ സാമന്തയ്‌ക്കൊപ്പം ചേർന്നത് മികച്ച അനുഭവമായിരുന്നു. തലവേദനയ്‌ക്കൊപ്പമുള്ള മൂക്കടപ്പ് നമ്മളെല്ലാവരും നമ്മുടെ തിരക്കിട്ട കാര്യങ്ങളിൽക്കിടയിൽ പലപ്പോഴും കടന്നുപോകുന്ന ഒന്നാണ്. ഈ രണ്ട് രോഗലക്ഷണങ്ങളും ഒരുമിച്ച് വരുന്നത് നമ്മുടെ ശ്രദ്ധയെ ദോഷകരമായി ബാധിക്കും. വിക്‌സിന്റെ ടു-ഇൻ-വൺ റോൾ-ഓൺ ഇൻഹേലർ സ്‌മാർട്ടും ഉപയോഗിക്കാൻ എളുപ്പവുമാണ്, അത് നമ്മിൽ പലരുടെയും പ്രിയപ്പെട്ട ഉൽപ്പന്നമായി മാറുമെന്ന് ഉറപ്പാണ്.” കാമ്പെയ്‌നിനെക്കുറിച്ച് സംസാരിച്ച വിക്‌സിന്റെ ബ്രാൻഡ് അംബാസഡർ രൺവീർ സിംഗ് പറഞ്ഞു, “എനിക്ക് ഓർമ്മിക്കാൻ സാധിക്കുന്നിടത്തോളം കാലമായി ഞാനും എന്റെ കുടുംബവും വിക്സ് ഉപയോക്താക്കളാണ്, അതിനാൽ ഈ കാമ്പെയ്ൻ എനിക്ക് തികച്ചും അനുയോജ്യമാണ്. വീട്ടിലില്ലാത്തപ്പോഴും പുറത്താണെങ്കിൽ പോലും ജലദോഷവും തലവേദനയും അകറ്റാനുള്ള ചിലവ് കുറഞ്ഞ മാർഗമാണ് വിക്‌സ് റോൾ ഇൻഹേലർ എന്ന് അറിയിക്കാനാണ് ഈ ചിത്രത്തിലൂടെ ഞങ്ങൾ ശ്രമിക്കുന്നത് ഈ കാമ്പെയ്നിന് വേണ്ടി വിക്‌സുമായുള്ള സഹകരണത്തെക്കുറിച്ച് സാമന്ത റൂത്ത് പ്രഭു പറഞ്ഞു.
“ഇന്ത്യയിൽ ഇൻഹേലറുകൾ വിക്‌സ് ഇൻഹേലറിന്റെ പര്യായമാണ്, രൺവീറും സാമന്തയും മൂക്കടപ്പിൽ നിന്നും തലവേദനയിൽ നിന്നും ആശ്വാസം നൽകുന്ന വിക്‌സിന്റെ ടു-ഇൻ-വൺ റോൾ-ഓൺ ഇൻഹേലറിന്റെ ഇരട്ട നേട്ടങ്ങൾ പങ്കിടുന്നതിനായി ആദ്യമായി ഒന്നിച്ച് വരുന്നതിൽ ഞങ്ങൾക്ക്സ ന്തോഷമുണ്ട്.” സാഹിൽ സേത്തി, കാറ്റഗറി ലീഡർ, പേഴ്‌സണൽ ഹെൽത്ത് കെയർ, പ്രോക്ടർ ആൻഡ് ഗാംബിൾ ഇന്ത്യൻ സബ്കോണ്ടിനന്റ് കൂട്ടിച്ചേർത്തു.






