
മുംബൈ: യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് എംഎസ്എംഇകളെ (മൈക്രോ,സ്‌മോള്‍,മീഡിയം എന്റര്‍പ്രൈസസ്) പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ വെരിറ്റാസ് ഫിനാന്‍സിന്റെ 2800 കോടി രൂപ ഐപിഒ വൈകിയേക്കും.
നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ എംസ്എംഇകളെ ലക്ഷ്യം വച്ച് പ്രവര്‍ത്തന മൂലധന വായ്പകള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വെരിറ്റാസ് ഫിനാന്‍സ്. 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ബാക്കി ഓഫര്‍ ഫോര്‍ സെയ്‌ലം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള അനുമതി ഏപ്രിലില്‍ ലഭ്യമായി.
കമ്പനി നടത്തിയ റോഡ്‌ഷോകളില്‍ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തമായിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഐപിഒ നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനി ഐപിഒ നടത്തിയേക്കും.