
മുംബൈ: ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഏറ്റെടുക്കലുകൾക്ക് ഒരുങ്ങി വെരാന്ത ലേണിംഗ്. ഇതുമായി ബന്ധപ്പെട്ട് ഏറ്റെടുക്കൽ സാധ്യതകൾ പരിഗണിക്കുന്നതിനായി കമ്പനിയുടെ ബോർഡ് 2022 ഒക്ടോബർ 12 ബുധനാഴ്ച യോഗം ചേരുമെന്ന് വെരാന്ത ലേണിംഗ് അറിയിച്ചു.
വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, ബിരുദധാരികൾ, പ്രൊഫഷണലുകൾ, കോർപ്പറേറ്റ് ജീവനക്കാർ എന്നിവർക്ക് ഓൺലൈൻ, ഓഫ്‌ലൈൻ, ഹൈബ്രിഡ്, ഫോർമാറ്റുകളിൽ വൈവിധ്യമാർന്നതും സംയോജിതവുമായ പഠന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു എഡ്‌ടെക് കമ്പനിയാണ് വെരാന്ത ലേണിംഗ് സൊല്യൂഷൻസ്.
ഒന്നാം പാദത്തിൽ കമ്പനി 20.07 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം തിങ്കളാഴ്ച വെരാന്ത ലേണിംഗ് സൊല്യൂഷൻസ് ഓഹരികൾ 3.77 ശതമാനം ഉയർന്ന് 349.90 രൂപയിലെത്തി.