കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മൂലധനം സമാഹരിച്ച് വെഞ്ച്വർ ഡെറ്റ് ഫണ്ടായ ബ്ലാക്ക് സോയിൽ

മുംബൈ: ഫാമിലി ഓഫീസുകൾ, എച്ച്എൻഐകൾ, മാർക്വീ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് സാമ്പത്തിക ഉൽപ്പന്നങ്ങൾ വഴി 250 കോടി രൂപ ധനസഹായം സമാഹരിച്ചതായി വെഞ്ച്വർ ഡെറ്റ് പ്ലാറ്റ്‌ഫോമായ ബ്ലാക്ക്‌സോയിൽ അറിയിച്ചു.

ബ്ലാക്ക്‌സോയിലിന്റെ അടുത്ത കാലത്തെ ചില നിക്ഷേപങ്ങളിൽ അപ്പ്സ്റ്റോക്സ്, സ്‌ളൈസ്, മോബിക്വിക്, ഉദാൻ, ഇൻഫ്രാ മാർക്കറ്റ്, സെറ്റ്വെർക്, ഒയോ റൂംസ്, സ്പിന്നി & പുർപിൾ എന്നി ഒമ്പത് യൂണികോണുകൾ ഉൾപ്പെടുന്നു.

ബിസിനസ്, സമയ അപകടസാധ്യത കുറയ്ക്കുകയും നിക്ഷേപം സംരക്ഷിക്കുകയും ചെയ്യുന്ന അമോർട്ടൈസിംഗ് ഫിക്സഡ് പേ-ഔട്ട് ഘടനകളുള്ള ഉൽപ്പന്നങ്ങളിലായായിരിക്കും സ്ഥാപനത്തിന്റെ നിക്ഷേപമെന്ന് ബ്ലാക്ക് സോയിൽ ഡയറക്ടറും സഹസ്ഥാപകനുമായ അങ്കുർ ബൻസാൽ പറഞ്ഞു.

സമാഹരിക്കുന്ന ഫണ്ട് വിവിധ ഡെറ്റ് ഉൽപ്പന്നങ്ങളിലൂടെ മധ്യ-വളർച്ച-ഘട്ട സ്റ്റാർട്ടപ്പുകൾക്ക് വായ്പയായി നൽകുമെന്ന് ബൻസാൽ പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ബ്ലാക്ക്‌സോയിൽ 300 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്.

X
Top