ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഉത്സവ സീസണില്‍ കുതിച്ചുയർന്ന് വാഹന വിൽപ്പന

  • ഓരോ രണ്ട് സെക്കന്റിലും ഒരു കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും വിറ്റഴിക്കപ്പെട്ടു

മുംബൈ: 42 ദിവസത്തെ ഉത്സവകാലം ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഒരു ബ്ലോക്ക്ബസ്റ്റര്‍ സീസണായി മാറി. റെക്കോര്‍ഡ് വില്‍പ്പനയാണ് വാഹന മേഖല നേടിയത്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള കാലയളവില്‍, വാഹന ഡെലിവറി സമയപരിധി പാലിക്കാന്‍ ഡീലര്‍മാര്‍ പാടുപെട്ടു. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു കാറും ഏകദേശം മൂന്ന് ഇരുചക്ര വാഹനങ്ങളും വിറ്റഴിക്കപ്പെട്ടു.

ഉത്സവകാല ആവശ്യകതയും ചരക്ക്, സേവന നികുതി (ജിഎസ്ടി) യുക്തിസഹീകരണവുമാണ് വില്‍പന റെക്കോര്‍ഡ് ലെവലിലേയ്ക്ക്് ഉയര്‍ത്തിയത്്. ഏകദേശം 767000 പാസഞ്ചര്‍ വാഹനങ്ങളും (കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, വാനുകള്‍) 4.05 ദശലക്ഷം ഇരുചക്രവാഹനങ്ങളും വിറ്റഴിക്കപ്പെട്ടപ്പോള്‍ പ്രതിദിനം ഇത് യഥാക്രമം ശരാശരി 18261 പിവികളും 96500 ഇരുചക്രവാഹനങ്ങളുമായി.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) ഡാറ്റ പ്രകാരം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 23 ശതമാനവും 22 ശതമാനവും വളര്‍ച്ചയാണിത്. വിറ്റുവരവ് യഥാക്രമം 76700-84400 കോടി രൂപയുടേതും 36500-40500 കോടി രൂപയുടേതും. ഒരു കാറിന് ശരാശരി 10-11 ലക്ഷം രൂപയും ഇരുചക്രവാഹനത്തിന് 90,000-1 ലക്ഷം രൂപയും.

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ വില്‍പന യഥാക്രമം 3 മടങ്ങും 2 മടങ്ങുമാണ്. കാര്‍, എസ് യുവി വില്‍പന 42ശതമാനമായി. മുന്‍വര്‍ഷത്തിലിത് 38 ശതമാനമായിരുന്നു. മാരുതി സുസുക്കിയുടെ റീട്ടെയ്ല്‍ വിപണി വിഹിതം 41 ശതമാനത്തില്‍ നിന്നും 443 ശതമാനമായി ഉയര്‍ന്നന്നത് ചെറുകാറുകളുടെ ഡിമാന്റിനെക്കുറിക്കുന്നു.

ഇരുചക്രവാഹന വിഭാഗത്തിലെ ഓരോ അഞ്ച് ഇരുചക്രവാഹനങ്ങളിലെ വില്‍പ്പനയും മൂന്നെണ്ണം ഗ്രാമപ്രദേശങ്ങളിലാണ്. ഇത് 61 ശതമാനം വിഹിതത്തെ പ്രതിനിധീകരിച്ചു.

X
Top