അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2022: വാഹന വില്‍പനയില്‍ കുതിപ്പ്, നിരത്തിലിറങ്ങിയത് 2.11 കോടി യൂണിറ്റുകള്‍

യാത്ര വാഹനങ്ങള്‍, ട്രാക്ടര്‍ വിഭാഗങ്ങള്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വില്‍പന

ന്യൂഡല്‍ഹി: വാഹന വില്‍പന, 2022 ല്‍ 15.28 ശതമാനം വര്‍ധിച്ചു. 2.11 കോടി യൂണിറ്റുകളാണ് കഴിഞ്ഞവര്‍ഷം നിരത്തിലിറങ്ങിയത്. യാത്രാ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ മികച്ച വില്‍പന മൊത്തം എണ്ണത്തെ ഉയര്‍ത്തുകയായിരുന്നു.

2021 വില്‍പന 1.83 കോടി യൂണിറ്റുകളായിരുന്നു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇരുചക്ര വാഹന വില്‍പന 2022 ല്‍ 13.37 ശതമാനമുയര്‍ന്ന് 1.53 കോടി യൂണിറ്റുകളായി. യാത്രാ വാഹനങ്ങള്‍ 34,31,497 എണ്ണവും വാണിജ്യ വാഹനങ്ങള്‍ 8,65,344 എണ്ണവുമാണ് ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്.

യഥാക്രമം 16.35 ശതമാനത്തിന്റെയും 31.97 ശതമാനത്തിന്റെയും കുതിപ്പ്. യാത്രാ വാഹനവില്‍പന സര്‍വകാല റെക്കോര്‍ഡാണ്. 2021 ല്‍ 29,49,182 യാത്രാ വാഹനങ്ങളും 6,55,696 വാണിജ്യ വാഹനങ്ങളുമാണ് വിറ്റുപോയത്.

മുചക്ര വിഭാഗത്തിലും നേട്ടമുണ്ടാക്കാനായി. 2022 ലെ മുചക്ര വാഹന വില്‍പന 6,40,559 യൂണിറ്റുകളുടേതാണ്. 2021 ല്‍ ഇത് 3,73,562 എണ്ണമായിരുന്നു.

71.47 ശതമാനത്തിന്റെ നേട്ടം.ട്രാക്ടര്‍ വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡാണ് 2022 രേഖപ്പെടുത്തിയത്. 7.94 എണ്ണം.

2021 ല്‍ 7,69,638 യൂണിറ്റുകളാണ് കര്‍ഷകര്‍ വാങ്ങിയത്. മികച്ച മണ്‍സൂണ്‍, പണലഭ്യത, വിളവെടുപ്പ്, സര്‍ക്കാര്‍ പദ്ധതികള്‍ എന്നീ ഘടകങ്ങള്‍ ട്രാക്ടര്‍ വിപണിയെ തുണച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊത്തം വാഹനവില്‍പന 2021 നെ അപേക്ഷിച്ച് 15 ശതമാനവും 2020 മായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും ഉയര്‍ന്നപ്പോള്‍ 2019 നെ അപേക്ഷിച്ച് 19 ശതമാനം കുറഞ്ഞു. കോവിഡിന് മുന്‍പുള്ള ഘട്ടത്തിലേയ്ക്ക് ഉയരാന്‍ വിപണിയ്ക്ക് സാധിച്ചിട്ടില്ലെന്ന്, എഫഎഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറയുന്നു. യാത്രാവാഹനങ്ങളും ട്രാക്ടറും മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ഇരു ചക്രവാഹന വിപണി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല.

പണപ്പെരുപ്പവും ഗ്രാമീണ മേഖല ഡിമാന്റുകുറവുമാണ് കാരണം.

X
Top