അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാഹന വില്‍പന ഡിസംബറില്‍ ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട വാഹന വില്‍പന ഡിസംബര്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. യാത്രാ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കുറഞ്ഞ വില്‍പനയാണ് നടത്തിയത്. ഇതോടെ മൊത്തം ചെറുകിട വില്‍പന, തൊട്ടുമുന്‍ വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 5.4 ശതമാനം താഴ്ച്ച വരിച്ചു.

കഴിഞ്ഞമാസം 16,22,317 യൂണിറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ ഇത് 17,14,942 എണ്ണമായിരുന്നു. യാത്രാവാഹനങ്ങളുടെ വില്‍പന 8.15 ശതമാനം വര്‍ധിച്ച് 2,80,016 യൂണിറ്റായി. മുന്‍വര്‍ഷം സമാനമാസത്തില്‍ ഇത് 2,58,291 എണ്ണം യാത്രാവാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.

അതേസമയം നവംബര്‍മാസത്തെ അപേക്ഷിച്ച് യാത്ര വാഹനങ്ങളുടെ വില്‍പനയില്‍ കുറവ് വന്നിട്ടുണ്ട്. 2022 നവംബറില്‍ 3,00,922 എണ്ണം യാത്രാവാഹനങ്ങള്‍ വില്‍ക്കാന്‍ സാധിച്ചിരുന്നു.ഇരു ചക്രവാഹന വില്‍പന 11 ശതമാനം താഴ്ന്ന്‌ 11,33,138 ആയപ്പോള്‍ 66,945 വാണിജ്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.

തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.67 ശതമാനം അധികം.

X
Top