ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

പ്രിൻസിപ്പൾമാരെ ആദരിക്കാൻ ‘ഗുരുവന്ദനം’ ഒരുക്കി വേദിക്

കൊച്ചി: സംസ്ഥാനത്തെ മികച്ച സേവനം കാഴ്ചവച്ച സ്കൂൾ പ്രിൻസിപ്പൾമാരെ വേദിക് സിവിൽ സർവീസസ് ക്ലബും, വേദിക് എഐ സ്കൂളും ചേർന്ന് ആദരിച്ചു. എക്സലൻസ് അവാർഡ് ഫോർ അമേസിങ് പ്രിൻസിപ്പാൾ ബഹുമതി നൽകിയാണ് ആദരിച്ചത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ൽ അധികം പ്രിൻസിപ്പാൾമാർ പങ്കെടുത്തു.

ഹോട്ടൽ മാരിയറ്റിൽ സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ കെ സാജു ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം ആഗ്രഹിക്കുന്നെങ്കിൽ ചെറുപ്പത്തിലെ പരിശീലനം തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടറും സിഇഒയുമായ ജെയിംസ് മറ്റം അധ്യക്ഷത വഹിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എംപി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു. ഐ ലേണിങ് എൻജിൻസ് പ്രസിഡൻ്റ് എപി ബാലകൃഷ്ണൻ ഓൺലൈനിലൂടെ ചടങ്ങിൽ സംസാരിച്ചു.

മികവിലേക്ക് ഉയരാൻ സ്കൂളുകളെ പ്രാപ്തരാക്കിയതിനും, വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചതിനുമാണ് പുരസ്ക്കാരം.

വേദിക് എഐ സ്ക്കൂളുകൾ 500 എന്ന നാഴികക്കല്ല് പിന്നിട്ടതിൻ്റെ ഭാഗം കൂടിയായിട്ടാണ് ചടങ്ങ് ഒരുക്കിയത്.

X
Top