ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യു.എസ് നടപടി, മികച്ച നേട്ടവുമായി അലുമിനീയം കമ്പനികള്‍

ന്യൂഡല്‍ഹി:ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ എന്നിവയുടെ ഓഹരി വില വ്യാഴാഴ്ച 1.5-3 ശതമാനം ഉയര്‍ന്നു.റഷ്യന്‍ അലുമിനിയം നിരോധിക്കാനുള്ള യു.എസ് നീക്കം ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എംഇ) അലുമിനിയം വില ഉയര്‍ത്തിയതാണ് കാരണം. നാല്‍കോ 3.28 ശതമാനം ഉയര്‍ന്ന് 72.80 രൂപയിലും ഹിന്‍ഡാല്‍കോ 3.5 ശതമാനം ഉയര്‍ന്ന് 414.70 രൂപയിലും വേദാന്ത 1.2 ശതമാനം ഉയര്‍ന്ന് 290.95 രൂപയിലുമാണ് വ്യാപാരത്തിലുള്ളത്.

7.3 ശതമാനം വരെ ഉയര്‍ച്ചയാണ് ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ അലുമിനീയത്തിനുണ്ടായത്. ഹിന്‍ഡാല്‍കോ, വേദാന്ത എന്നിവ 15 ശതമാനം ഉയര്‍ച്ച കൂടി രേഖപ്പെടുത്തുമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗൗരംഗ് ഷാ പറയുന്നു. ലോഹങ്ങളുടെ സമ്പൂര്‍ണ്ണ നിരോധനം, ഇറക്കുമതി ചുങ്കം ചുമത്തുക എന്നീ ഉപരോധമാര്‍ഗ്ഗങ്ങളാണ് റഷ്യയ്‌ക്കെതിരെ യു.എസ് ആരായുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അലുമിനിയത്തിന് വലിയ ഡിമാന്‍ഡുള്ളതിനാല്‍ യു.എസിന്റെ നീക്കം ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമാകും. കാപെക്‌സ് പുനരുജ്ജീവനവും റിയല്‍ എസ്‌റ്റേറ്റ് ബൂമും കാരണം ആഭ്യന്തര വിപണിയില്‍ അലുമിനീയം ഡിമാന്റ് ഇതിനോടകം ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരികളില്‍ 15 ശതമാനം വര്‍ധനവ് ജിയോജിത്ത് പ്രവചിക്കുന്നത്.

X
Top