എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വേദാന്ത നാലാംപാദം: അറ്റാദായം 56 ശതമാനം ഇടിഞ്ഞ് 2634 കോടി രൂപ

ന്യൂഡല്‍ഹി: വേദാന്ത ലിമിറ്റഡ് നാലാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു. 2634 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 56.3 ശതമാനം കുറവ്.

കമ്പനിയുടെ ഉടമകള്‍ക്ക് നല്‍കുന്ന അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1,881 കോടി രൂപയായി. വരുമാനം 5.4 ശതമാനം കുറഞ്ഞ് 37225 കോടി രൂപ. ഇബിഐടിഡിഎ 33.4 ശതമാനം കുറഞ്ഞ് 8,754 കോടി രൂപ.

സഗ്മെന്റല്‍ പ്രകടനത്തിന്റെ കാര്യത്തില്‍, സിങ്ക്, ലെഡ്, വെള്ളി എന്നിവയില്‍ നിന്നുള്ള വരുമാനം 4 ശതമാനം ഇടിഞ്ഞ് 8,254 കോടി രൂപയാണ്. അലൂമിനിയം വരുമാനം 19.8 ശതമാനം കുറഞ്ഞ് 12,396 കോടി രൂപയിലെത്തിയപ്പോള്‍ ചെമ്പ്, ഇരുമ്പയിര് വിഭാഗങ്ങള്‍ ഉയര്‍ന്നു.

2023 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 1.7 ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്നു. ഈ വര്‍ഷത്തെ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ ഉയര്‍ന്നതാണിത്.

2 ശതമാനം ഇടിവ് നേരിട്ട് 275.10 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

X
Top