ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസിന് വിഡിഎ അംഗീകാരം കൈമാറി

  • ഓട്ടോമൊബൈൽ ആക്സസറീസ് രംഗത്തെ ആഗോള മലയാളി കമ്പനി

കൊച്ചി: തൃക്കാക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ച ഗുണനിലവാരത്തിനുള്ള വിഡിഎ അംഗീകാരം കൈമാറി.

കമ്പനി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ദുബായിലെ ഫസ്റ്റ് കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ചെയർമാനും ബിപോയിന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ സിഇഒ യുമായി ഹിസ് എക്സലൻസി അബ്ദുള്ള അൽ മയീനിയിൽ നിന്നും ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ടി മുഹമ്മദ് അഷറഫ് വിഡിഎ അംഗീകാരം ഏറ്റുവാങ്ങി.

തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ റസിയ നിഷാദ് അധ്യക്ഷയായിരുന്നു. തൃക്കാക്കര മുൻസിപ്പാലിറ്റി അദ്ധ്യക്ഷ ശ്രീമതി രാധാമണി പിളള, ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ നജീബ് പി.എ., കണയന്നൂർ താലൂക്ക് വ്യവസായ അസി. ഓഫീസർ നമിത പി. എന്നിവർ പങ്കെടുത്തു.

ഡ്രൈവർമാരുടെ കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി ചിത്രീകരിച്ച വീഡിയോയുടെ പ്രകാശനം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.രാധാമണി പിളള ചടങ്ങിൽ നിർവഹിച്ചു.

പ്രശസ്തമായ എച്കെഎ ഗ്രൂപ്പിന്റെ ഭാഗമാണ് ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. 1924 ൽ തുടങ്ങിയ കമ്പനിക്ക് ഒരു നൂറ്റാണ്ടിനടുത്ത് വൈവിധ്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. കമ്മോഡിറ്റി ട്രേഡിങിൽ തുടങ്ങി ഇന്റർനാഷണൽ ട്രേഡിങ്, കൺസ്ട്രക്ഷൻ മെറ്റിരിയൽസ്, ഓട്ടോമൊബൈൽ അക്‌സെസറീസ് തുടങ്ങിയ മേഖലകളിലേക്ക് പിന്നീട് വ്യപിപ്പിച്ചു. 2007ൽ മാനുഫാച്ചറിങ്ങിലേക്ക് കടന്നു.

റോഡ് സ്പീഡ് ലിമിറ്റർ നിർമാണമായിരുന്നു ഈ രംഗത്തെ ആദ്യ ചുവടുവയ്പ്. കമ്പനിയുടെ വാർഷിക വിറ്റുവരവ് 5 മില്യൺ ഡോളറിലെത്തി. രാജ്യത്ത് 984 ഡീലർമാരുടെ വലിയ ശൃംഖല സൃഷ്ടിച്ചു. തുടർന്ന് വിദേശ വിപണികളിലേക്ക് വ്യാപിപ്പിച്ചു. 30 രാജ്യങ്ങളിൽ ഇപ്പോൾ വിപണി സാന്നിധ്യമുണ്ട്. റോഡ് സേഫ്റ്റിയിലെ മികവിന് ദുബായ് സർക്കാരിൽ നിന്നും ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസിന് ലഭിച്ച ബഹുമതി ആഗോള റോഡ് സുരക്ഷാ രംഗത്ത് കമ്പനിയുടെ പ്രതിബദ്ധതക്ക് ലഭിച്ച വലിയ അംഗീകാരമായി.

പരിസ്ഥിതി സൗഹാർദ്ദപരമായ നവീന ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിലും മുൻപന്തിയിലാണ് ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ്. തായ്‌വാനിൽ നിന്നുള്ള നൊവാക്സ് കമ്പനിയുമായി ചേർന്നുള്ള സംയുക്ത സംരംഭം ആഡ്ബ്ലൂ നിർമാണം ആരംഭിച്ചു കഴിഞ്ഞു.

2 ലിറ്ററിന് മുകളിൽ കപ്പാസിറ്റിയുള്ള ഡീസൽ വാഹന എഞ്ചിനുകളിൽ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ സാങ്കേതികവിദ്യയുടെ ഉപയോഗം നിർബന്ധിതമാക്കുന്ന ബിഎസ്6, യൂറോ6 മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ നിർണായകമായ ഈ സ്ട്രാറ്റജിക് സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ടെസ്റ്റിങ്, അക്രെഡിറ്റേഷൻ സംവിധാനങ്ങളുമായുള്ള നിരന്തര സഹകരണത്തിലൂടെ ഉന്നതനിലവാരം ഉറപ്പാക്കിയിട്ടുള്ള വിവിധ ഉത്പന്നങ്ങൾ ഐഎസ്ഒ 22241 സർട്ടിഫിക്കേഷൻ ഉള്ളവയാണ്.

ഒരു നൂറ്റാണ്ടോളമായി ഏറ്റവും മികച്ച ഉത്പന്നങ്ങളും ഉപഭോക്തൃസേവനവും ലഭ്യമാക്കിക്കൊണ്ടാണ് കമ്പനി മുന്നേറുന്നത്. ഈ മുന്നേറ്റത്തിൽ നിർണായക സ്ഥാനമാണ് ജീവനക്കാർക്കുള്ളത്. ജീവനക്കാരുടെ പരസ്പര സഹവർത്തിത്വവും ഒരു കുടുംബം എന്ന മനോഭാവവും ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസിനെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ടാണ്.

ഫ്രാഞ്ചൈസി, പാർട്ണർഷിപ് എന്നിവയിലൂടെ ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് കൈവരിച്ച അതുല്യമായ വളർച്ചയിലൂടെ ഇന്ന് കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കമ്പനിക്ക് വിപുലമായ സാന്നിധ്യമുണ്ട്. ആഡ്ബ്ലൂ മാനുഫാക്ച്ചറിംഗിലും, വിഡിഎ സർട്ടിഫിക്കേഷനിലും കമ്പനിക്കുള്ള ശക്തമായ മേൽക്കൈ, പരിസ്ഥിതി സൗഹാർദ ഉത്പന്നങ്ങളുടെ വിപണിയിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ പാർട്ണർമാരെ സഹായിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലായി ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസിനുള്ള 7000 ലധികം ഉയർന്ന മൂല്യമുള്ള ഉപഭോക്താക്കൾ, പാർട്ണർമാർക്ക് മുന്നിൽ വലിയ അവസരങ്ങൾ തുറക്കുന്നു. അവരുടെ ബിസിനസിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ ഇതിലൂടെ കഴിയുന്നു. 2025 ഓടെ അന്താരാഷ്ട്ര വിപണിയിൽ ചുവടുറപ്പിക്കാനും ജിസിസി രാജ്യങ്ങളിൽ വലിയ വിപണി സ്വന്തമാക്കാനുമുള്ള പദ്ധതികളുമായി മുന്നേറുകയാണ് കമ്പനി.

കുറഞ്ഞ മുതൽമുടക്കാണ് ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസിന്റെ പാർട്ണർമാരെ സംബന്ധിച്ചിടത്തോളമുള്ള പ്രധാന നേട്ടം. മറ്റ് പല നിർമാണ വ്യവസായങ്ങളെ അപേക്ഷിച്ച് ആഡ്ബ്ലൂ നിർമാണത്തിൽ മൂലധനത്തിന്റെ ആവശ്യം പരിമിതമാണ്. അതേസമയം ഉത്പന്നത്തിന്റെ മികവും വിപണി വളർച്ചയും 2 വർഷത്തിനുള്ളിൽ നിക്ഷേപത്തിന് മികച്ച പ്രതിഫലം സാധ്യമാക്കുകയും ചെയ്യുന്നു.

ആഡ്രിനൽ ആഡ്ബ്ലൂ ഫില്ലിംഗ് സ്റ്റേഷനും ഇത്തരത്തിൽ, പാർട്ണർമാരെ സംബന്ധിച്ച് വലിയ ബിസിനസ് വളർച്ചക്കുള്ള സാദ്ധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

X
Top