സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

വന്ദേഭാരത് രക്ഷയായിറെയിൽവേയുടെ വരുമാനത്തിൽ വർധന

ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വർധന. നടപ്പു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ നേടിയത്. റെയിൽവേ കോച്ച് നിർമാണത്തിലും മുന്നേറ്റം. റെക്കോഡിട്ടിരിക്കുകയാണ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി. 2023-24 സാമ്പത്തിക വർഷത്തിൽ 1,000 കോച്ചുകൾ എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് കമ്പനി. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഡിപിഎസ് കോച്ചുകൾ നിർമ്മിച്ചുകൊണ്ടാണ് റെക്കോഡ് ഇട്ടിരിക്കുന്നത്. വന്ദേഭാരതിനായി 432 കോച്ചുകൾ നിർമിച്ചിട്ടുണ്ട്.
രാജ്യത്തെ മുൻനിര റെയിൽവേ കോച്ചു നിർമാണ സ്ഥാപനങ്ങളിൽ ഒന്നാണ് ഐസിഎഫ്. ഫാക്ടറിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഐസിഎഫ് ജനറൽ മാനേജർ സുബ്ബ റാവു അഭിനന്ദിച്ചു. രാജ്യവ്യാപകമായി യാത്രക്കാരുടെ യാത്രാനുഭവങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎഫിൻ്റെ വൈദഗ്ധ്യം, കാര്യക്ഷമത, റെയിൽവേ വ്യവസായത്തിൻ്റെ വികസിത ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി എന്നിവയുടെ തെളിവാണ് ഈ നേട്ടമെന്ന് സുബ്ബറാവു പറയുന്നു.
റെയിൽവേയുടെ മുന്നേറ്റത്തിനായി ഒട്ടെറെ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ചരക്ക് നീക്കത്തിൽ ഇന്ത്യൻ റെയിൽവേ 150 കോടി ടൺ എന്ന നാഴികക്കല്ല് പിന്നിട്ടു. നടപ്പ് സാമ്പത്തിക വർഷം റെയിൽവേയുടെ മൊത്തം വരുമാനം 2.40 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.23 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ നേടിയത്.
അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ ചെലവ് 2.26 ലക്ഷം കോടി രൂപയാണ് വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിൽ ലാഭക്ഷമത നിലനിർത്തുക എന്ന വെല്ലുവിളിയുമുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം 648 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണം ഉയർന്ന് ശ്രദ്ധേയമായ നേട്ടമാണ്.

X
Top