ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

വരുന്നു വന്ദേഭാരത് സ്ലീപ്പര്, വന്ദേഭാരത് മെട്രോ

സാമ്പത്തിക വര്ഷത്തില് വന്ദേഭാരതിന്റെ ഒന്നുവീതം സ്ലീപ്പര് കോച്ചുകളടങ്ങിയ ട്രെയിനും മെട്രോയും നിര്മിക്കുമെന്ന് ജനറല് മാനേജര് പറഞ്ഞു.

പരീക്ഷണ ഓട്ടം വിജയിച്ചാല് 200 സ്ലീപ്പര് കോച്ചുകള് നിര്മിക്കാനാണ് റെയില്വേ ബോര്ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതില് 80 എണ്ണം ഐ.സി.എഫിലും 120 എണ്ണം ലാത്തൂര് കോച്ച് ഫാക്ടറിയിലുമാണ് നിര്മിക്കുക. ഭാരത് എര്ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്) ആയിരിക്കും ഇവ നിര്മിക്കുക.

സ്ലീപ്പര് വണ്ടിയില് ഒരു ഫസ്റ്റ് ക്ലാസ് കോച്ചും നാല് സെക്കന്ഡ് എ.സി. കോച്ചുകളും 11 തേഡ് എ.സി. കോച്ചുകളും പാന്ട്രി കാറും ഉണ്ടാകും. രാജധാനി വണ്ടിയിലുള്ള എല്ലാ സംവിധാനവും ഇതിലുമുണ്ടാകും.

തുടക്കത്തില് മണിക്കൂറില് 160 കിലോമീറ്റര് വേഗത്തിലോടുന്ന വണ്ടികളായിരിക്കും നിര്മിക്കുക. പിന്നീട് ഘട്ടംഘട്ടമായി വേഗം വര്ധിപ്പിക്കും. വന്ദേഭാരത് മെട്രോ ഹ്രസ്വദൂരത്തേക്കോടുന്ന വണ്ടികളായിരിക്കും. ഇപ്പോള് സര്വീസ് നടത്തുന്ന മെമു കോച്ചുകള്ക്ക് പകരമായിട്ടായിക്കും ഇവ സര്വീസ് നടത്തുക.

12 അടി വീതിയുള്ള 15 കോച്ചുകളുള്ള വണ്ടിയില് 3000 പേര്ക്ക് യാത്രചെയ്യാനാകും. വന്ദേഭാരത് ഓടിക്കൊണ്ടിരിക്കെ ട്രാക്കില് കയറുന്ന പശുക്കളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനുള്ള സംവിധാനം ഏര്പ്പെടുത്തും.

ഇതിന്റെ ഭാഗമായി വന്ദേഭാരതിന്റെ മുന് ഭാഗത്തെ കോച്ചിലെ നിര്മാണത്തില് മാറ്റംവരുത്തും. വന്ദേഭാരതിനുനേരെ കല്ലെറിയുന്നവരെ കണ്ടെത്താന്‍ എല്ലാ വണ്ടികളിലും സി.സി.ടി.വി.കള് സ്ഥാപിച്ചിട്ടുണ്ടെന്നും ജനറല് മാനേജര് പറഞ്ഞു.

X
Top