ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തിയാണ് പാലം അടച്ചിട്ടത്.

വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വേണ്ടി മാത്രമായി എത്തുന്ന നിരവധി സഞ്ചാരികൾ ഉണ്ട്. കഴിഞ്ഞ ജൂൺ ഒന്നിനാണ് ചില്ലുപാലം അടച്ചിട്ടത്. നിരന്തരം ആവശ്യപ്പെട്ടിട്ടും തുറക്കുന്നതിൽ തീരുമാനമായിരുന്നില്ല.

കോഴിക്കോട് എൻഐടിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശകർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം തുറന്നത്.

സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്. 40 മീറ്റർ നീളമുണ്ട്. ഒരേസമയം 15 പേർക്ക് പാലത്തിൽ കയറാം. പ്രത്യേക അനുഭവം തന്നെയാണ് ഗ്ലാസ് ബ്രിഡ്ജ് സമ്മാനിക്കുന്നത്.

ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക. വരുമാനത്തിൻറെ 30 ശതമാനം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് ലഭിക്കും.

X
Top