സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ വാധ്വാനി ഫൗണ്ടേഷന്‍

കൊച്ചി: ലോക വനിതാ സംരംഭകത്വ ദിനമായ നവംബര്‍ 19ന് വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ വാധ്വാനി ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സ്ത്രീകളുടെ സംരംഭകത്വം ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുകയും മറ്റ് സ്ത്രീകളില്‍ സ്വാധീനം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും അതുവഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

വനിതാ സംരംഭകരുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം ആഗോള ജിഡിപിയിലേക്ക് 700 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും 2030 ഓടെ 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും 2022 ലെ വനിതാ സംരംഭകത്വ ദിനത്തെക്കുറിച്ച് വാധ്വാനി ഫൗണ്ടേഷന്റെ ഇന്ത്യ/സൗത്ത് ഈസ്റ്റ് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഷാ പറഞ്ഞു.

X
Top