ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

വി-ഗാർഡ് അറ്റാദായത്തിൽ 44.5 ശതമാനം വർദ്ധന

കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണ നിർമ്മാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസ് 2023-24 സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ 76.17 കോടി രൂപ അറ്റാദായം നേടി.

മുൻവർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വർദ്ധന.
2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം 257.58 കോടി രൂപയുടെ അറ്റാദായവും നേടി. മുൻവർഷത്തെ 189.05 കോടി രൂപയിൽ നിന്ന് 36.2 ശതമാനമാണ് വാർഷിക ലാഭവർദ്ധനവ്.

മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. മുൻവർഷത്തെ 1139.22 കോടി രൂപയിൽ 17.9 ശതമാനം വർദ്ധനവാണ് നേടിയത്. കമ്പനിയുടെ വാർഷിക വരുമാനം 17.7 ശതമാനം വർദ്ധനവോടെ 4856.67 കോടി രൂപയിലെത്തി. മുൻവർഷം ഇത് 4127.19 കോടി രൂപയായിരുന്നു.

നാലാം പാദത്തിൽ സമ്മർ സീസണിന് ലഭിച്ച മികച്ച തുടക്കവും ഡിമാൻഡ് വർദ്ധിച്ചതും ഗുണകരമായെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കരുത്തുറ്റ വളർച്ച നേടി.

അടുത്തിടെ ഉത്പാദനം ആരംഭിച്ച ബാറ്ററി, അടുക്കള ഉപകരണ ഫാക്ടറികൾ വരുംവർഷത്തിൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top