ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍

മുംബൈ: ഫെബ്രുവരിയിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍ മുന്നേറ്റം കുറിക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. 48.57 ലക്ഷം പുതിയ വരിക്കാരെയാണ് നേടിയത്. ഇതോടെ എയര്‍ടെല്ലിന്റെ ആകെ വരിക്കാരുടെ എണ്ണം 47.26 കോടിയായി.

ഇതേ കാലയളവില്‍ റിലയന്‍സ് ജിയോയ്ക്ക് 16.2 ലക്ഷം വരിക്കാരെ മാത്രമേ അധികമായി ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. പുതിയ വരിക്കാരുടെ എണ്ണത്തില്‍ പിന്നിലാണെങ്കിലും, 49.31 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തി.

വരിക്കാരെ നഷ്ടപ്പെടുന്ന പ്രവണതയ്ക്ക് നേരിയ ശമനമുണ്ടാക്കാന്‍ വോഡഫോണ്‍ ഐഡിയയ്ക്ക് സാധിച്ചു. ഫെബ്രുവരിയില്‍ 21,927 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയ ചേര്‍ത്തത്. മൊത്തം വരിക്കാരുടെ എണ്ണം 19.83 ലക്ഷമായി.

അതേസമയം, പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഏകദേശം 1.01 ലക്ഷം വരിക്കാരെ ഫെബ്രുവരിയില്‍ നഷ്ടമായി. മൊത്തം വരിക്കാരുടെ എണ്ണം 9.2 ലക്ഷം.
സജീവ വരിക്കാരുടെ (Active Subscribers) കാര്യത്തിലും എയര്‍ടെല്‍ ആണ് മികച്ചുനില്‍ക്കുന്നത്. എയര്‍ടെല്ലിന്റെ ആകെ വരിക്കാരില്‍ 99.42 ശതമാനവും സജീവമാണ്. ജിയോയില്‍ ഇത് 98.35 ശതമാനവും വോഡഫോണ്‍ ഐഡിയയില്‍ 85.24 ശതമാനവുമാണ്.

നഗരപ്രദേശങ്ങളിലാണ് ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം 127.3 കോടിയായി ഉയര്‍ന്നു.

കേരളത്തിലും എയര്‍ടെല്‍ തരംഗം
ദേശീയ തലത്തിലെന്ന പോലെ കേരളത്തിലും ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് ഭാരതി എയര്‍ടെല്ലാണ്. 26417 പേരാണ് ഫെബ്രുവരിയില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേക്ക് എത്തിയത്. ഇക്കാലയളവില്‍ ജിയോ 12,168 പേരെയും വോഡഫോണ്‍ ഐഡിയ 11,708 പേരെയും ചേര്‍ത്തു.

അതേസമയം ബി.എസ്.എന്‍ എല്ലിന് കേരളത്തിലും തിരിച്ചടിയാണ്. ഫെബ്രുവരിയില്‍ മാത്രം 5,633 വരിക്കാര്‍ ബിഎസ്എന്‍എല്‍ വിട്ടുപോയി. കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന് 8,968,497 വരിക്കാരുണ്ട്. കേരളത്തില്‍ മൊത്തം 42,364,828 വരിക്കാരാണുള്ളത്.

X
Top