കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

യുടിഐ നിഫ്റ്റി 50 ഇന്‍ഡെക്സ് ഫണ്ടിന്‍റെ ആകെ ആസ്തി 9,370 കോടി രൂപ

കൊച്ചി: യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ അസ്തി 9,370 കോടി രൂപയിലെത്തിയതായി 2022 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 22 വര്‍ഷമായി തുടരുന്ന പദ്ധതി ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ട്രാക്കിങ് പോരായ്മകളുള്ള പദ്ധതികളിലൊന്നു കൂടിയാണ്.

ലാര്‍ജ് ക്യാപ് ഓഹരികളുടെ പിന്‍ബലത്തില്‍ തങ്ങളുടെ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നതും ഉയര്‍ന്ന റിസ്ക് പ്രൊഫൈല്‍ ഉള്ളതുമായ നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.

നിഫ്റ്റി50 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനാണ് ഇത് അവസരമൊരുക്കുന്നത്.

വ്യത്യസ്തമായ 14 പ്രമുഖ മേഖലകളിലെ കമ്പനികളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിഫ്റ്റി 50 സൂചിക അവസരമൊരുക്കുന്നു എന്നത് ഈ പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

X
Top