നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

യുടിഐ മ്യൂചല്‍ ഫണ്ട് രണ്ട് പുതിയ ഇന്‍ഡസ്ക് ഫണ്ടുകള്‍ ആരംഭിച്ചു

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ട് ആരംഭിച്ച രണ്ട് പുതിയ ഇന്‍ഡക്സ് ഫണ്ടുകളായ യുടിഐ നിഫ്റ്റി ആല്‍ഫാ ലോ വൊളാറ്റിലിററി 30 ഇന്‍ഡക്സ് ഫണ്ടിന്‍റേയും യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇന്‍ഡക്സ് ഫണ്ടിന്‍റേയും എന്‍എഫ്ഒ നവംബര്‍ 25 വരെ നടത്തും.

നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്നതും അച്ചടക്കത്തോടു കൂടിയതുമായ അവസരങ്ങളാണ് ഈ പാസീവ് ഫണ്ടുകള്‍ ഒരുക്കുന്നത്.

നിഫ്റ്റി ആല്‍ഫ ലോ വൊളാറ്റിലിറ്റി 30 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണ് ആദ്യത്തേത്. നിഫ്റ്റി 100, നിഫ്റ്റി മിഡ്കാപ് 50 എന്നിവയിലെ 30 കമ്പനികളിലായാവും ഈ പദ്ധതിയുടെ നിക്ഷേപം.

എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എല്ലാ മിഡ്കാപ് കമ്പനികളിലും അവസരം ലഭ്യമാക്കുന്നതാണ് രണ്ടാമത്തെ പദ്ധതിയായ യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇന്‍ഡക്സ് ഫണ്ട്.

ആയിരം രൂപയാണ് ഇതു പദ്ധതികളിലേയും കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

X
Top