ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9890 കോടി രൂപ കടന്നു

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9890 കോടി രൂപ കടന്നതായി 2025 ഫെബ്രുവരി 28ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 70 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 21 ശതമാനം സ്‌മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

കോഫോര്‍ജ് ലിമിറ്റഡ്, ഫീനിക്‌സ് മില്‍സ് ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്, അജന്ത ഫാര്‍മ ലിമിറ്റഡ്, പിബി ഫിന്‍ടെക് ലിമിറ്റഡ്, ആല്‍ക്കെം ലബോറട്ടറീസ് ലിമിറ്റഡ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, പോളികാബ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയിലാണ് ഏകദേശം 21 ശതമാനം വരുന്ന നിക്ഷേപവും.

2004ലാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപം നടത്തി അടിസ്ഥാനപരമായ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രധാന ഇക്വിറ്റി പോര്‍ട്ട്ഫോളിയോയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.

X
Top