
തിരുവനന്തപുരം: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 7,289 കോടി രൂപയിലെത്തിയതായി 2023 ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.77 ലക്ഷത്തിലേറെ നിക്ഷേപകരും പദ്ധതിക്കുണ്ട്.
2004 ഏപ്രില്‍ 7നാണ് ഈ ഫണ്ട് നിലവില്‍ വന്നത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി സ്കീമാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.
വിവിധ വ്യവസായ മേഖലകളിലും വിഭാഗത്തിലുമുള്ള 79 ഓഹരികള്‍ ഉള്‍പ്പെടുന്ന വളരെ വൈവിധ്യവത്കരിച്ച നിക്ഷേപശേഖരമാണ് ഫണ്ടിനുള്ളത്.
നീണ്ട വളര്‍ച്ചാപാതയുമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫണ്ടിന്‍റെ 85-90 ശതമാനം നിക്ഷേപവും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികളിലാണ്.
പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.