ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഈ വര്‍ഷത്തെ മികച്ച തൊഴില്‍ദാതാവായി യുഎസ്ടി

പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിക്ക് വടക്കേ അമേരിക്ക, ഏഷ്യ പസഫിക് മേഖലകള്‍ക്കുള്ള ടോപ്പ് എംപ്ലോയീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടി ഇ ഐ) ‘ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷന്‍’ രണ്ടാം തവണയും ലഭിച്ചു. കൂടാതെ ഇന്ത്യ, യു എസ്, മെക്‌സിക്കോ, യു കെ, തായ്വാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ 2023 ലെ മികച്ച തൊഴില്‍ ദാതാവായും യു എസ് ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2023ല്‍ വീണ്ടും രണ്ടു ഭൂഖണ്ഡങ്ങളിലെ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് പുറമേ യുകെയിലെ മികച്ച തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ യു എസ് ടി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 2018 മുതല്‍ എല്ലാ വര്‍ഷങ്ങളിലും ടോപ്പ് എംപ്ലോയീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മുന്‍നിര തൊഴില്‍ദാതാവായി യു എസ് ടി യെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്ന യു എസ് ടി യുടെ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ശക്തമായ തെളിവാണ് നിലവിലെ അംഗീകാരങ്ങളെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

ജീവനക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ വികസനത്തിനുള്ള സാഹചര്യങ്ങള്‍ നല്‍കി മികച്ച തൊഴില്‍ പരിചയത്തിനും ഇടപഴകലിനുമുള്ള അവസരങ്ങള്‍ നല്‍കാന്‍ യു എസ് ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇനിയും തുടരുമെന്ന് യു എസ് ടി ഹ്യൂമന്‍ റിസോഴ്‌സസ് ഗ്ലോബല്‍ മേധാവിയായ കവിത കുറുപ്പ് പറഞ്ഞു.

മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ തൊഴില്‍ സ്ഥാപനങ്ങളെ സാക്ഷ്യപ്പെടുത്തുന്ന റേറ്റിംഗ് ഏജന്‍സിയാണ് ടോപ്പ് എംപ്ലോയീസ് ഇന്‍സ്റ്റിറ്റ്യൂട്ട്.

ജീവനക്കാരുടെ പ്രവര്‍ത്തനം, തൊഴില്‍ അന്തരീക്ഷം, തൊഴില്‍ വൈഭവം, പഠനം, ക്ഷേമം, തൊഴില്‍ വൈവിധ്യം മുതലായ 20 വ്യത്യസ്ത വിഷയങ്ങളെ ഉള്‍ക്കൊള്ളുന്ന സമഗ്ര സര്‍വേ് ടോപ്പ് എംപ്ലോയീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനായി തയ്യാറാക്കാറുണ്ട്.

X
Top