അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുഎസ്ടി ഹെൽത്ത്പ്രൂഫ് ബെയ്ൻ ക്യാപിറ്റലിന്റെ ഭാഗമായി

തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്‌നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ അനുബന്ധ സ്ഥാപനമായ യു എസ് ടി ഹെൽത്ത്പ്രൂഫിനെ ബെയ്ൻ ക്യാപിറ്റൽ സ്വന്തമാക്കി.

വിവിധ മേഖലകളിലെ ബിസിനസുകൾക്ക് സുപ്രധാനമായ അഡ്മിനിസ്ട്രേഷൻ, ക്ലിനിക്കൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള സൊല്യൂഷനലുകൾ പ്രദാനം ചെയ്യുന്ന കമ്പനിയാണ് യു എസ് ടി ഹെൽത്ത്പ്രൂഫ്. ഈ വിനിമയത്തിന്റെ ഭാഗമായി, യു എസ് ടി ഹെൽത്ത്പ്രൂഫും ബെയ്ൻ ക്യാപിറ്റലിന്റെ ഹെൽത്ത്എഡ്ജും സംയോജിച്ച് ആരോഗ്യ സംരക്ഷണ മേഖലയിൽ ഒരു മുൻനിര, നവയുഗ പ്ലാറ്റ് ഫോമിന്റെ രൂപീകരണത്തിന് വഴിയൊരുക്കും.

യു എസ് ടിയെ സംബന്ധിച്ചിടത്തോളം, ഈ വിനിമയം അതിന്റെ വളർച്ചയിലും പരിവർത്തന യാത്രയിലും ആസൂത്രിതവും തന്ത്രപരവുമായ ചുവടുവയ്പ്പാണ്. യു എസ് ടി ഹെൽത്ത്പ്രൂഫ് തങ്ങളുടെ ഭാഗമല്ലാതാകുന്നതോടെ, എന്റർപ്രൈസ് എഐ, ക്ലൗഡ് ട്രാൻസ്ഫർമേഷൻ, ഡാറ്റ മോഡേണൈസേഷൻ, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിൽ യു എസ് ടി തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കും.

ഈ കഴിവുകൾ ആരോഗ്യ സംരക്ഷണം, ബി.എഫ്.എസ്.ഐ, റീട്ടെയിൽ, മറ്റ് വ്യവസായ മേഖലകൾ എന്നിവയിലുടനീളമുള്ള ഉപഭോക്താക്കളുടെ ഡിജിറ്റൽ ഭാവി പുനർനിർമ്മിക്കുന്നതിനു സഹായകമാകും. കൂടാതെ, സേവനദാതാക്കൾക്കും, ഉപഭോക്താക്കൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുഖേന തങ്ങളുടെ നേതൃസ്ഥാനം മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിക്കും.

ആരോഗ്യ സംരക്ഷണ മേഖലയിൽ 5,000-ത്തിലധികം വരുന്ന ശക്തമായ ടീമും, 20 വർഷത്തിലധികം വ്യവസായ വൈദഗ്ധ്യവും സ്വന്തമായുള്ള യു എസ് ടി, ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യാ പരിഹാര സംരംഭങ്ങളിലൊന്നായി വളർന്നു കഴിഞ്ഞു.

അമേരിക്കയിലെ മികച്ച അഞ്ച് ആരോഗ്യ സംരക്ഷണ ദാതാക്കളും, 50-ലധികം മുൻനിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും, ആഗോള ഫാർമസ്യൂട്ടിക്കൽസ്, ലൈഫ് സയൻസസ് സംരംഭങ്ങളും യു എസ് ടിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവയാണ്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ 98 ശതമാനത്തിലധികം ഉപഭോക്താക്കളെയും തങ്ങൾക്കൊപ്പം നില നിർത്താനും ഫാർമ, ഹെൽത്ത് ടെക് കമ്പനികൾക്കു വിശ്വസ്ത പങ്കാളിയായി തുടരാനും യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്.

അതേസമയം, യുഎസ്ടി ഹെൽത്ത്പ്രൂഫ് ബെയ്ൻ ക്യാപിറ്റലിന്റെ ഭാഗമായതോടെ ഹെൽത്ത്എഡ്ജിൽ പുതിയൊരു അധ്യായം തുറക്കുകയാണ്.

സമർപ്പിത നിക്ഷേപവും നേതൃഘടനയും ഉപയോഗിച്ച്, യുഎസ്ടി ഹെൽത്ത്പ്രൂഫിന് വേഗത്തിൽ വളർച്ച കൈവരിക്കാനും, പുതിയ പങ്കാളിത്തങ്ങൾ ഉറപ്പിക്കാനും, തങ്ങളുടെ ഉപഭോക്താക്കൾക്ക് നൂതനാശയങ്ങൾ പ്രദാനം ചെയ്യുന്നത് തുടരാനും സാധിക്കും.

X
Top