ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

യുഎസ്‌ടി: ഐടിയിലെ അശ്വമേധം

1998-ല്‍ അമേരിക്കന്‍ മലയാളിയായ ജി. എ. മേനോന്‍ എന്ന സംരംഭക പ്രതിഭയും സുഹൃത്ത് സ്റ്റീഫന്‍ ജെ. റോസും തുടക്കമിട്ട യുഎസ്ടിയുടെ ചരിത്രം കേരളത്തിന്റെ ഐടി വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. യുഎസ് ടെക്നോളജീസ് എന്നായിരുന്നു ആദ്യം കമ്പനിയുടെ പേര്. യുഎസില്‍ തുടങ്ങി കേരളത്തില്‍ വളര്‍ന്ന് വലുതായ ആഗോള കമ്പനിക്കൊപ്പം സംസ്ഥാനത്തിന്റെ ഐടി മേഖലയും വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കിക്കൊണ്ടേയിരുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ആദ്യനാളുകള്‍ മുതല്‍, അവിടം കേന്ദ്രീകരിച്ചായിരുന്നു യുഎസ്ടിയുടെ വളര്‍ച്ചയും.

ഫോര്‍ച്യൂണ്‍-500 പട്ടികയിലെ ആഗോള കമ്പനികള്‍ക്കുള്ള ഐടി സേവനങ്ങളാണ് തുടക്കം മുതല്‍ കമ്പനി നല്‍കി വന്നത്. ഡിജിറ്റല്‍ ടെക്നോളജി & ട്രാന്‍സ്ഫര്‍മേഷന്‍ രംഗത്ത് ആഗോള മുന്‍നിരക്കാരായ കമ്പനി ഇന്ന് ഫോര്‍ച്യൂണ്‍-1000 പട്ടികയിലെ 140-ലധികം കമ്പനികളുടെ ഐടി ഉത്പന്ന-സേവന ദാതാക്കളാണ്. ഇന്ത്യയും യുഎസും ഉള്‍പ്പെടെ 33 രാജ്യങ്ങളിലായി മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ യുഎസ്ടിയുടെ ഭാഗമാണ്. 2018-ല്‍ സിംഗപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോള്‍ഡിങ്‌സിന്റെ 1700 കോടി രൂപ നിക്ഷേപത്തോടെ കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണ്‍ കമ്പനിയായി യുഎസ്ടി മാറി. കേരളത്തില്‍ നിന്നു വളര്‍ന്നുവന്ന ഒരു കമ്പനി ഓഹരി വിപണിയുടെ ഭാഗമാകാതെ ഒരു ബില്യന്‍ ഡോളര്‍ മൂല്യത്തിലെത്തിയത് ഇതാദ്യമായിട്ടായിരുന്നു.

തന്ത്രപ്രധാനമായ ഒട്ടേറെ ഏറ്റെടുക്കലുകളും നിരവധി നിക്ഷേപങ്ങളും വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ ഇതിനോടകം യുഎസ്ടി നടത്തി. ഓസ്ട്രേലിയ-ന്യൂസീലാന്‍ഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലിയോണാര്‍ഡോ, ടെലികോം കമ്പനിയായ മൊബൈല്‍കോം, കാനഡ ആസ്ഥാനമായ പ്രോഡിജി ലാബ്‌സ്, ബെംഗളൂരു ആസ്ഥാനമായ മോഡസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവ സമീപകാലത്തു നടന്ന ചില പ്രധാന ഏറ്റെടുക്കലുകളില്‍ ഉള്‍പ്പെടുന്നു.  സ്വീഡന്‍ ആസ്ഥാനമായ വോയെര്‍ഈര്‍, ഗുജ്‌റാത്ത് സെമികണ്ടക്ടര്‍ ഫെസിലിറ്റി എന്നിവിടങ്ങളിലെ തന്ത്രപരമായ നിക്ഷേപങ്ങളും ശ്രദ്ധേയമായി. രാജ്യത്തെ മികച്ച തൊഴിലന്തരീക്ഷമുളള കമ്പനികളുടെ പട്ടികയിലും സ്ത്രീകള്‍ക്കായുള്ള 100 മികച്ച കമ്പനികളുടെ നിരയിലും യുഎസ്ടി തുടര്‍ച്ചയായി ഇടംപിടിക്കാറുണ്ട്.

X
Top