കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ യുഎസ് മുന്നിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യമെന്ന പേര് തുടർച്ചയായ നാലാം വർഷവും യുഎസിന്. 2024-25 സാമ്പത്തിക വർഷത്തിൽ 131.84 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതി 11.6 ശതമാനം ഉയർന്ന് 86.51 ബില്യണ്‍ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 77.52 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് നടത്തിയത്.

2025 സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 7.44 ശതമാനം ഉയർന്ന് 45.33 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 42.2 ബില്യണ്‍ ഡോളറും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്കയുമായുള്ള വ്യാപാര മിച്ചം 41.18 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 35.32 ബില്യണ്‍ ഡോളറിന്‍റെതായിരുന്നു.

ഈ കാലയളവിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 17 ശതമാനം വർധിച്ച് 99.2 ബില്യണ്‍ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ (2023-24) 85.07 ബില്യണ്‍ ഡോളറായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 14.5 ശതമാനം കുറഞ്ഞ് 14.25 ബില്യണ്‍ ഡോളറിലെത്തി.

2024 സാമ്പത്തിക വർഷത്തിൽ ഇത് 16.66 ബില്യണ്‍ ഡോളറായിരുന്നു. ഇതിനു വിപരീതമായി, അവിടെ നിന്നുള്ള ഇറക്കുമതി 2025 സാമ്പത്തിക വർഷത്തിൽ11.52 ശതമാനം ഉയർന്ന് 113.45 ബില്യണ്‍ ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ 101.73 ബില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 127.7 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 118.4 ബില്യണ്‍ ഡോളറും.

യുഎസിനു മുമ്പ് ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവു വലിയ വ്യാപാര പങ്കാളി. 2013-14 മുതൽ 2017-18 വരെയും പിന്നെ 2020-21 സാമ്പത്തിക വർഷത്തിലും. ചൈനയ്ക്കു മുമ്പ്‌ യുഎഇയാണ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്തിയത്.

2021-22 മുതലാണ് യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയത്.

X
Top