എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ചൈനയുടെ കടക്കാരിൽ മുന്നിൽ യു എസ്; വായ്പ എടുത്തത് 20,000 കോടി ഡോളറിലേറെ

വാഷിങ്ടൺ: ചൈന ആഗോളതലത്തിൽ നൽകിയ വായ്പയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ യുഎസാണെന്ന് പഠനറിപ്പോർട്ട്. 2000-2023 കാലത്ത് 2.2 ലക്ഷംകോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം നൽകിയത്. ഇതിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്പ പോയത് യുഎസിലേക്കാണ്.

2500-ഓളം പദ്ധതികൾക്കായി വിവിധസ്ഥാപനങ്ങളെടുത്ത വായ്പയാണിതെന്ന് യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്‌ഡ്‌ഡേറ്റ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ടെക്‌സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളും സ്ഥാപനങ്ങളും വായ്പ നൽകിയെന്ന് എയ്ഡ്‌ഡേറ്റ പറയുന്നു.

X
Top